കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഫീല്‍ ഖാനെ അഞ്ച് ദിവസം പട്ടിണിക്കിട്ടു, കടുത്ത പീഡനം; അവര്‍ കൊല്ലുമെന്ന് ഭാര്യ ഷബിസ്ത

Google Oneindia Malayalam News

ലഖ്‌നൗ: ഡോ.കഫീല്‍ ഖാന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയരുന്നതിനിടെ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കഫീല്‍ ഖാന്‍ ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ മഥുര ജയിലിലാണ്. ജയിലില്‍ വച്ച് അദ്ദേഹത്തെ അവര്‍ കൊല്ലുമെന്ന ഭാര്യ ഷബിസ്ത ഖാന്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

തന്റെ ഭര്‍ത്താവിന് കടുത്ത പീഡനമാണ് ജയിലില്‍ നേരിടേണ്ടി വരുന്നതെന്ന് ഭാര്യ വിശദീകരിച്ചു. ഇക്കാര്യം സൂചിപ്പിച്ച് അവര്‍ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജയിലില്‍ ഭര്‍ത്താവിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ജയിലില്‍ കഫീല്‍ ഖാനെ പട്ടിണിക്കിട്ടുവെന്നും അവര്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

ആദ്യ സംഭവം ഇങ്ങനെ

ആദ്യ സംഭവം ഇങ്ങനെ

ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയായ ഡോക്ടര്‍ കഫീല്‍ ഖാന്‍ ആദ്യം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് 2017ലാണ്. ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇടപെട്ടതായിരുന്നു കുറ്റം. കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ഇടപെടുകയും ഓക്‌സിജന്‍ വാങ്ങുകയും ചെയ്ത അദ്ദേഹത്തെ യുപി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാക്കി.

പുറത്തിറങ്ങിയെങ്കിലും

പുറത്തിറങ്ങിയെങ്കിലും

കഫീല്‍ ഖാന് ഒമ്പതു മാസത്തോളം ജയിലില്‍ കഴിയേണ്ടിവന്നു. സര്‍ക്കാര്‍ അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വെറുതെവിട്ടു. പുറത്തിറങ്ങിയെങ്കിലും അധിക നാള്‍ കഴിഞ്ഞില്ല. വീണ്ടും കേസെടുത്ത് ജയിലില്‍ അടച്ചു. ജാമ്യം ലഭിച്ചപ്പോള്‍ മറ്റൊരു കേസ്. കഫീലിനെതിരെ തുടര്‍ച്ചയായ കേസുകള്‍ ചുമത്തി ജലിലിലടച്ചിരിക്കുകയാണെന്ന് സഹോദരന്‍ ആദില്‍ ഖാന്‍ പറയുന്നു.

ഭര്‍ത്താവിന്റെ ജീവന്‍

ഭര്‍ത്താവിന്റെ ജീവന്‍

ഭര്‍ത്താവിന്റെ ജീവന്‍ ജയിലല്‍ അപകടത്തിലാണെന്നാണ് ഇപ്പോള്‍ ഭാര്യ ഷബിസ്ത ഖാന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മഥുര ജയിലിലെത്തി കഫീല്‍ ഖാനെ ഷബിസ്ത കഴിഞ്ഞദിവസം കണ്ടിരുന്നു. ആ വേളയില്‍ കഫീല്‍ ഖാന്‍ പറഞ്ഞ വിവരങ്ങളാണ് ഷബിസ്ത കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 അഞ്ച് ദിവസം പട്ടിണിക്കിട്ടു

അഞ്ച് ദിവസം പട്ടിണിക്കിട്ടു

ജനുവരി 29ന് അറസ്റ്റ് ചെയ്ത ശേഷം ജയിലില്‍ എത്തിച്ച ആദ്യ അഞ്ച് ദിവസം കഫീല്‍ ഖാനെ അധികൃതര്‍ പട്ടിണിക്കിട്ടുവെന്ന് ഭാര്യ പറയുന്നു. സൗകര്യമില്ലാത്ത സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 150 ഓളം പേര്‍ ഈ ചെറിയ സെല്ലിലുണ്ട്. കഫീല്‍ ഖാന്‍ ശാരീരികമായി വളരെ ക്ഷീണിച്ചുവെന്നും ഭാര്യ വിശദീകരിച്ചു.

യോഗി സര്‍ക്കാരിന്റെ ആരോപണം

യോഗി സര്‍ക്കാരിന്റെ ആരോപണം

കഫീല്‍ ഖാന്റെ കൃത്യ വിലോപം കാരണമാണ് ബിആര്‍ഡി ആശുപത്രിയിലെ കുട്ടികള്‍ മരിക്കാന്‍ ഇടയാക്കിയത് എന്നാണ് യോഗി സര്‍ക്കാര്‍ ആരോപിച്ചത്. തുടര്‍ന്നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പിന്നീട് അദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങി. അന്വേഷണം പൂര്‍ത്തിയായപ്പോള്‍ കഫീല്‍ ഖാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി വെറുതെവിട്ടു.

അവസരം കിട്ടുമ്പോള്‍...

അവസരം കിട്ടുമ്പോള്‍...

പിന്നീട് പ്രസംഗിക്കാന്‍ അവസരം ലഭിച്ച വേളയിലെല്ലാം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടു. ബിആര്‍ഡി ആശുപത്രിയിലെ വീഴ്ചയും തനിക്കെതിരായ പ്രതികാര നടപടിയും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതാണ് യോഗി സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണമെന്ന് സഹോദരന്‍ ആദില്‍ ഖാന്‍ പറയുന്നു.

രാഷ്ട്രീയ പ്രേരിതം

രാഷ്ട്രീയ പ്രേരിതം

നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 2019 സപ്തംബറില്‍ കോടതിയും കഫീല്‍ ഖാനെ വെറുതെവിട്ടു. സ്വന്തം പണം ചെലവഴിച്ച് ഓക്‌സിജന്‍ എത്തിക്കാനും കുട്ടികളെ രക്ഷിക്കാനും കഫീല്‍ ഖാന്‍ ശ്രമിച്ചുവെന്ന് യോഗി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘവും കണ്ടെത്തി. ഇതോടെയാണ് ജയിലിലടച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയര്‍ന്നത്.

ജനുവരിയിലെ അറസ്റ്റ്

ജനുവരിയിലെ അറസ്റ്റ്

ഇക്കഴിഞ്ഞ ജനുവരി 29ന് മുംബൈയില്‍ വച്ച് കഫീല്‍ ഖാനെ യുപി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഡിസംബര്‍ 12ന് നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പ്രസംഗിച്ച കുറ്റത്തിനാണ് അറസ്റ്റ്. ബിആര്‍ഡി ആശുപത്രിയിലെ സംഭവത്തില്‍ കഫീല്‍ ഖാന് പിന്തുണ നല്‍കിയവരാണ് അലിഗഡിലെ വിദ്യാര്‍ഥികള്‍.

കഫീല്‍ ഖാന്റെ പ്രസംഗം

കഫീല്‍ ഖാന്റെ പ്രസംഗം

അലിഗഡിലെ പ്രസംഗവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാനെതിരെ 153 എ എന്ന വകുപ്പ് പ്രകാരം ഹിന്ദു മഹാസഭ പരാതി നല്‍കി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ 25 കോടിയോളം വരും. അവര്‍ ശക്തരാണെന്നും ആരെയും ഭയപ്പെടേണ്ടതില്ലെന്നുമുള്ള കഫീല്‍ ഖാന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് കേസെടുക്കാന്‍ കാരണം.

വീണ്ടും കേസ്

വീണ്ടും കേസ്

അലിഗഡ് പ്രസംഗ കേസില്‍ കഫീല്‍ ഖാന് കോടതി ജാമ്യം നല്‍കി. പക്ഷേ, ജയില്‍ മോചിതനായില്ല. ഫെബ്രുവരി 10നാണ് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. ഫെബ്രുവരി 13ന് ദേശീയ സുരക്ഷാ നിയമം പ്രകാരം വീണ്ടും യുപി പോലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ പുതിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചിരിക്കുകയാണിപ്പോള്‍.

ജീവിതം വഴിമുട്ടി

ജീവിതം വഴിമുട്ടി

കഫീല്‍ ഖാന്റെ സഹോദരന്‍ ആദിലിന്റെ കച്ചവടം തകര്‍ത്തതിന് പിന്നില്‍ ബിജെപിയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താലാണ് കഫീല്‍ ഖാന്റെ കുടുംബം ഇപ്പോള്‍ ജീവിക്കുന്നത്. ഇളയ സഹോദരന്‍ കാഷിഫ് ജയിലിലെത്തി കഫീല്‍ ഖാനെ കണ്ടിരുന്നു. നിയമപരമായി പോരാടണമെന്ന് കഫീല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു അദ്ദേഹം പ്രതികരിച്ചു.

അമ്മാവന്‍ വെടിയേറ്റ് മരിച്ചു

അമ്മാവന്‍ വെടിയേറ്റ് മരിച്ചു

അതിനിടെ ഒരാഴ്ച മുമ്പ് ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന്‍ നുസ്‌റത്തുല്ലാ വര്‍സി വെടിയേറ്റ് മരിച്ചു. ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ചാണ് വെടിയേറ്റത്. ആരാണ് വെടിവച്ചത് എന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് 55കാരനായ നുസ്‌റത്തുല്ലയ്ക്ക് വെടിയേറ്റത്.

മോദിയുടെ പൗരത്വ രേഖ ചോദിച്ച് ആര്‍ടിഐ; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി ഇങ്ങനെമോദിയുടെ പൗരത്വ രേഖ ചോദിച്ച് ആര്‍ടിഐ; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി ഇങ്ങനെ

ഖത്തറിലും കൊറോണ; ഇറാനില്‍ എംപി മരിച്ചു, പാര്‍ലമെന്റ് അടച്ചു, കര്‍ശന നിയന്ത്രവുമായി സൗദിഖത്തറിലും കൊറോണ; ഇറാനില്‍ എംപി മരിച്ചു, പാര്‍ലമെന്റ് അടച്ചു, കര്‍ശന നിയന്ത്രവുമായി സൗദി

English summary
Dr Kafeel's wife writes to HC seeking protection for husband in Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X