സാനിറ്റൈസർ കുടിച്ച് അന്നനാളവും ആന്തരികാവയവങ്ങളും പൊള്ളി; പിന്നീട് സംഭവിച്ചത് ഇങ്ങനെ...
ദില്ലി: സാനിറ്റൈസർ കുടിച്ച് അന്നനാളവും ആന്തരികാവയവങ്ങളും പൊള്ളിപ്പോയ യുവതി-യുവാക്കൾ ജീവിതത്തിലേക്ക് മടങ്ങിവരുന്നതായി റിപ്പോർട്ട്. കർണാടക സ്വദേശിയായ ഇരുപതിനാലു കാരനും കശ്മീർ സ്വദേശിയായ ഇരുപതുകാരിയുമാണ് അബദ്ധത്തിൽ സാനിറ്റൈസർ കുടിച്ച് അതീവ ഗുരുതരാവസ്ഥയിലായത്. ഉമിനീര് പോലും ഉള്ളിലേക്കിറക്കാൻ കഴിയാത്ത അവസ്ഥയിൽ മാസങ്ങളോളം ഇരുവരും ചികിത്സയിലായിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഇരുവരും ജീവിതത്തിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്നത്.

കർണാടക സ്വദേശിയായ 24 കാരനും കശ്മീർ സ്വദേശിയായ 20 കാരിയുമാണ് സാനിറ്റൈസർ കുടിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നത്. സാനിറ്റൈസർ ഉള്ളിൽ ചെന്നതോടെ ഇരുവരുടെയും അന്നനാളവും ആമാശയവും അടക്കം പൊള്ളി പോയിരുന്നു. നാലുമാസം മുൻപാണ് കർണാടക സ്വദേശി അബദ്ധത്തിൽ സാനിറ്റൈസറെടുത്ത് കുടിച്ചത്. വെള്ളം എന്ന് കരുതിയാണ് അബദ്ധത്തിൽ സാനിറ്റൈസറടുത്തു കുടിക്കുന്നത്. ഉമിനീര് പോലുമിറക്കാൻ കഴിയാത്തതായിരുന്നു പിന്നീടുണ്ടായിരുന്ന സാഹചര്യം. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും ദീർഘനാൾ ദില്ലിയിലെ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നതാണ്.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

അന്നനാളമടക്കം പൊള്ളിപോയതോടെ എന്ത് ചെയ്യണമെന്നറിയാതെ യുവാവ് പരിഭ്രാന്തിപെട്ടു. പതിവിൽ കവിഞ്ഞുള്ള അളവിൽ നിന്ന് സാനിറ്റൈസർ ഉള്ളിൽ പോയതും അപകടാവസ്ഥ വർധിപ്പിച്ചു. പിന്നീട്, ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനക്കും ചികിത്സക്കുമൊടുവിലാണ് ജീവൻ തിരികെ ലഭിക്കുന്നത്. അന്നനാളവും ആമാശയവും ശുദ്ധീകരിക്കുന്നതിനായി ട്യൂബുകൾ മുഖേന നിരവധി മരുന്നുകളാണ് ചികിത്സാർഥം ഉപയോഗിച്ചത്. കൂടാതെ, യുവാവിൻ്റെ അന്നനാളത്തിലേക്ക് പാൽ കടത്തിവിട്ടും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. അങ്ങനെയാണ് ഇത്തരത്തിലൊരു സങ്കീർണമായ സാഹചര്യത്തെ തരണം ചെയ്തെടുക്കാൻ കഴിഞ്ഞത്.

കശ്മീരിലെ യുവതിയും സമാന അവസ്ഥയിലൂടെ മാസങ്ങൾ കടന്നുപോയി. യുവതിയേയും ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെയാണ് കൊണ്ടുവന്നത്. സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു യുവതിക്കും വേണ്ടി വന്നത്. ശസ്ത്രക്രിയയുടെ ഘട്ടത്തിൽ ആമാശയത്തിൻ്റെയും കുടലിൻ്റെയും ഭാഗങ്ങളെടുത്ത് അന്നനാളത്തിൻ്റെ തകരാർ പരിഹരിച്ചു. ഇരുവർക്കും ഇതേ സ്ഥിതിവിശേഷമാണ് നേരിടേണ്ടി വന്നത്.

ദില്ലിയിലെ ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്ന ഇരുവരും ചികിത്സകളുമായി പഴയ ജീവിതത്തിലേക്ക് മടങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ചികിത്സയുടെ ഭാഗമായി നേർത്ത കട്ടികുറഞ്ഞ ആഹാരങ്ങൾ ഇവർ കഴിക്കുന്നത്. എന്നാൽ, പഴയ രീതിയിലേക്ക് പൂർണമായും മടങ്ങിവരുമ്പോൾ ഇവർക്ക് സാധാരണ കഴിക്കുന്നത് പോലെയുള്ള എല്ലാ ആഹാരങ്ങളും കഴിക്കാനാകുമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications