ഉന്നത ജോലി, ഉയര്‍ന്ന ജീവിത നിലവാരം, മയക്കുമരുന്നിന് അടിമയായപ്പോള്‍...അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: ലഹരിയ്ക്ക് അടിമയായ യുവാവ് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു. മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന 32കാരനായ  അനിമേഷ് ഝാ ആണ് അമ്മ മീതയെ കഴുത്ത് ഞെരിച്ച് കൊന്നത്.

യുവാവിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടെങ്കിലും മാനസിക നില തകരാറിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് നിര്‍ദ്ദേശിച്ചു.

ഉന്നത വിദ്യാഭ്യാസം

മലേഷ്യയില്‍ അടക്കം ഉന്നത വിദ്യാഭ്യാസം നേടിയ ആളാണ് അനിമേഷ്. പഠനം കഴിഞ്ഞ ഉടന്‍ തന്നെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിയും കിട്ടി. എന്നാല്‍ ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം തമാശമായി ഉപയോഗിച്ച് തുടങ്ങിയ മയക്കുമരുന്നാണ് അനിമേഷിന്റെ ജീവിതം തകര്‍ത്തത്.

അടിമയായി

ആദ്യം തമാശയ്ക്കാണ് ലഹരി ഉപയോഗിച്ച് തുടങ്ങിയതെങ്കില്‍ പിന്നീട് അനിമേഷിന് അത് ഉപേക്ഷിയ്ക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതിനിടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. പിന്നീട് പല കമ്പനികളിലും ജോലിയ്ക്കായി ശ്രമിച്ചെങ്കിലും ആരും ജോലി നല്‍കാന്‍ തയ്യാറായില്ല.

പണം നല്‍കിയിരുന്നത് അമ്മ

കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച അമ്മ മീതയാണ് പിന്നീട് അനീഷിന് ചെലവിനുള്ള പണം നല്‍കിയിരുന്നത്. എന്നാല്‍ ഇയാള്‍ ഇത് കൊണ്ട് മയക്കുമരുന്ന് വാങ്ങുകയാണ് ചെയ്തത്.

ആക്രമണം തുടങ്ങി

ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ അനിമേഷ് അക്രമാസക്തനാകും. നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെ അമ്മയോട് തട്ടിക്കയറി, കഴുത്ത് പിടിച്ച് ഞെക്കാന്‍ നോക്കി. ഹോട്ടല്‍ അധികൃതരുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജാമ്യമെടുത്തത് അമ്മ

അമ്മ തന്നെ എത്തിയാണ് അനിമേഷിന് ജാമ്യം എടുത്തത്. അവിടെ നിന്ന് മീതയുടെ എടിഎം കാര്‍ഡുമായി മുങ്ങാനും യുവാവ് ശ്രമിച്ചിരുന്നു.

സംശയം

ദ്വാരകയില്‍ പണക്കാര്‍ താമസിയ്ക്കുന്ന ഏരിയയില്‍ ആയിരുന്നു യുവാവും അമ്മയും താമസിച്ചിരുന്നത്. ഈ ഫ്‌ളാറ്റ് വിറ്റ് പണം മുഴുവന്‍ അമ്മ ലണ്ടനിലുള്ള സഹോദരിയ്ക്ക് നല്‍കും എന്നാണ് അനിമേഷ് സംശയിച്ചിരുന്നത്.

കൊന്നു

പതിവ് പോലെ അവിനാഷ് പണം ആവിശ്യപ്പെട്ടെങ്കിലും മീത നല്‍കാന്‍ തയ്യാറായില്ല. ദേഷ്യം മൂത്ത യുവാവ് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു. അമ്മ ഫോണ്‍് ചെയ്തിട്ടും എടുക്കുന്നില്ലെന്ന് മകള്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

English summary
Meeta initially gave him money, which he used to buy drugs. “When she refused, she saw the violent streak in him.
Please Wait while comments are loading...