പഞ്ചാബിലെ ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് മയക്കുമരുന്നിന്റെ കമനീയ ശേഖരം
ചണ്ഡീഗഡ്: പഞ്ചാബിലെ ജയിലുകളില്‍ ഞായറാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് മയക്കുമരുന്നിന്റെ കമനീയ ശേഖരം. നിരവധി മൊബൈല്‍ ഫോണുകളും ഉപയോഗിച്ച സിറിഞ്ചും കണ്ടെടുത്തു.
സംസ്ഥാനത്തെ പതിനഞ്ചോളം വരുന്ന ജയിലുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഒപ്പിയം, ഗുളികകള്‍, സിറിഞ്ചില്‍ കുത്തിവെയ്ക്കുന്ന മയക്കുമരുന്നുകള്‍, ഫോയില്‍ പേപറുകള്‍ എന്നിങ്ങനെ മയക്കുമരുന്നിന്റെ വലിയൊരു ശേഖരം തന്നെയാണ് കണ്ടെത്തിയത്.

പരിശോധന
അമൃത്സര്‍, ഹോഷിയാര്‍പൂര്‍, ഗുര്‍ദാസ്പൂര്‍, ടാന്‍ ടരണ്‍, ഫസില്‍ക്ക, മോഗ, ഫരിദ്‌കോട്ട്, മുക്‌സര്‍, പട്ട്യാല, സംഘ്‌റൂര്‍, റോപാര്‍, നബ എന്നീ ജയിലുകളിലാണ് ഞായറാഴ്ച പരിശോധന നടത്തിയത്.

കണ്ടെത്തിയത്
അമൃത്സര്‍ ജയിലില്‍ നിന്നും 21 ഫോണും അതില്‍ 4 എണ്ണം ആന്‍ഡ്രോയിഡ് ഫോണുമായിരുന്നു. 11 ചാര്‍ജര്‍, 3 ഇയര്‍ഫോണ്‍, 8 സിം കാര്‍ഡ്, 2 മെമ്മറി കാര്‍ഡ് എന്നിവയും കണ്ടെത്തി. മൊത്തം 50 ലധികം ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സിറിഞ്ചുകള്‍
310 ഉപയോഗ ശൂന്യമായ സിറിഞ്ചുകളാണ് കണ്ടെത്തിയത്. സില്‍വര്‍ ഫോയില്‍ പേപര്‍, കെട്ടുകണക്കിന് ബീഡികള്‍, 30 ഗുളികകള്‍ എന്നിവയും കണ്ടെത്തി. പണവും സൂക്ഷിച്ചിട്ടുണ്ട്
മയക്കുമരുന്ന്
430 ഗ്രാം നര്‍ക്കോട്ടിക് പൗഡറാണ് മറ്റൊരു ജയിലില്‍ നിന്നും കണ്ടെത്തിയത്.

സിസിടിവി ക്യാമറ
ജയിലിലെ മുക്കിലും മൂലയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണത്തിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications