മദ്യപിച്ച സ്ത്രീ നടുറോഡില്‍ പൊലീസിനെ തല്ലി
ജോധ്പൂര്‍: മദ്യപിച്ച് ലക്കുകെട്ട യുവതി നടുറോഡില്‍ പൊലീസിനെ തല്ലി. ജോധ്പൂരില്‍ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. വൈകുന്നേരുപം നാല് മണിയോടെ ബാറിലെത്തിയ യുവാവു യുവതിയുമാണ് ബില്ലിനെച്ചൊല്ലി തര്‍ക്കം ആരംഭിച്ചത്. തര്‍ക്കത്തിലിടപെട്ട പൊലീസിന് യുവതിയുടെ മര്‍ദ്ദനവും ഏറ്റു.
സുമന്‍, മുഷ്തക് എന്നിവരാണ് ബാറില്‍ പ്രശ്‌നമുണ്ടാക്കിയത്. നാല് കുപ്പി ബിയറും വോഡ്കയും ഇവര്‍ വാങ്ങിയിരുന്നു. ബില്‍ 1500 രൂപയായിരുന്നു. എന്നാല്‍ ഈ തുകയെച്ചൊല്ലി ഇരുവരും ബാര്‍ ജീവനക്കാരുമായി വഴക്കിട്ടു. ബാറിനകത്ത് നിന്നും ദമ്പതിമാര്‍ ബാറിന് പുറത്ത് റോഡിലിറങ്ങിയും ബഹളം വൈക്കാന്‍ തുടങ്ങി.

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇരുവരും. ആ സമയത്താണ് റോഡില്‍ ഉണ്ടായിരുന്ന പലീസുകാരും സംഭവസ്ഥലത്ത് എത്തിയത്. വഴക്കിലിടപെട്ട പൊലീസുകാരന് യുവതിയുടെ വക മുഖമടച്ച് അടി. ഇതോടെ പ്രശ്‌നം വഷളായി. പൊലീസിനെ തല്ലിയതിന് സ്ത്രീയെ അറസ്റ്റ് ചെയ്തുു.സ്ത്രീ പൊലീസിനെയും ബാര്‍ ജീവനക്കാരനെയും മത്രമല്ല മദ്യപിയ്ക്കാന്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.












Click it and Unblock the Notifications