കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; റിലയന്‍സ് വനിതാ അഭിഭാഷക ജയിലില്‍ തന്നെ

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ റിലയന്‍സ് ലീഗല്‍ അഡ്വസറായ അഡ്വ. ജാന്‍വി ഗാധ്കറുടെ ജാമ്യം കോടതി തള്ളി. ജൂണ്‍ 10 ന് സംഭവം നടന്നതു മുതല്‍ ജാന്‍വി ജയിലിനകത്താണ്. കോര്‍പറേറ്റ് സ്ഥാപനത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥയായതുകൊണ്ടുതന്നെ പേരുകേട്ട അഭിഭാഷകന്‍ ഇവര്‍ക്കുവേണ്ടി വാദിക്കാനെത്തിയെങ്കിലും കുര്‍ല കോടതി ജാമ്യം അനുവദിച്ചില്ല.

ജാന്‍വിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 10വരെ കോടതി നീട്ടി. ജാന്‍വി ജാമ്യം അര്‍ഹിക്കുന്നില്ലെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് റിച്ച ഖേദ്കര്‍ പറഞ്ഞു. ജാന്‍വി മനപൂര്‍വം ആരെയും കൊലപ്പെടുത്തിയതല്ലെന്നും ഇത്തരം കേസുകളില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാതിരിക്കുന്നത് നീതി നിഷേധമാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

janhavi-gadkar

എന്നാല്‍, ജാന്‍വിയുടെത് ഗുരുതരമായ കുറ്റമാണെന്നും അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും പോലീസ് ചൂണ്ടിക്കായതോടെയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാന്‍വിയെ പുറത്തുവിട്ടാല്‍ അവര്‍ തന്റെ ഉന്നത തലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ജൂണ്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ജാന്‍വി ഡ്രൈവ് ചെയ്തിരുന്ന ഓഡി കാര്‍ തെറ്റായ ദിശയിലൂടെ സഞ്ചരിച്ച് ടാക്‌സി കാറില്‍ ഇടിക്കുകയായിരുന്നു. ടാക്‌സി ഡ്രൈവറും ഒരു യാത്രക്കാരനും സംഭവത്തില്‍ മരിക്കുകയും ചെയ്തു. ജാന്‍വി അമിതമായ അളവില്‍ മദ്യം കഴിച്ചതാണ് അപകടത്തിനടയാക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

English summary
Drunken driving: Lawyer Janhavi Gadkar's bail plea rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X