Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരിയുടെ ബ്ലാങ്കറ്റില്‍ മൂത്രമൊഴിച്ച് മദ്യപന്‍; എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ വീണ്ടും നാണക്കേട്

ദില്ലി: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂത്രമൊഴി കേസ്. നേരത്തെ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ മദ്യപനെ പോലീസ് തേടുന്നതിനിടെയാണ് പുതിയ സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഡിസംബര്‍ ആറിന് മദ്യപിച്ച് ലക്കുകെട്ട ഒരാള്‍ യാത്രക്കാരിയുടെ ബ്ലാങ്കറ്റിലാണ് മൂത്രമൊഴിച്ചത്.

എയര്‍ ഇന്ത്യ വിമാന സര്‍വീസിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ് സംഭവം. പല യാത്രക്കാരും ഇത്തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തി കൊണ്ടിരിക്കുന്നത്. പാരീസ്-ദില്ലി എയര്‍ ഇന്ത്യാ വിമാനത്തില്‍ വെച്ചാണ് യാത്രക്കാരിക്ക് ഇത്തരമൊരു അനുഭവമുണ്ടായത്.

1

അതേസമയം എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാകുന്നത് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാരിയുടെ ബ്ലാങ്കറ്റില്‍ മൂത്രമൊഴിച്ചിട്ടും ഇയാള്‍ക്കെതിരെ എയര്‍ ഇന്ത്യ നടപടിയെടുത്തിട്ടില്ല. പകരം ഇയാളില്‍ നിന്ന് മാപ്പ് എഴുതി വാങ്ങുകയാണ് ചെയ്തത്.

ഇയാളെ തടഞ്ഞ് വെച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ രണ്ട് യാത്രക്കാരും വിമാനത്തിലെ ഏത് ക്ലാസ്സിലാണ് യാത്ര ചെയ്തതെന്ന് വ്യക്തമല്ല. രാവിലെ 9.40നാണ് ഈ വിമാനം ലാന്‍ഡ് ചെയ്തത്. ദില്ലിയിലായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ഇതിന് ശേഷം കാര്യങ്ങളൊക്കെ അറിയിക്കുകയായിരുന്നു.

എയര്‍പോര്‍ട്ട് സെക്യൂരിറ്റിക്ക് തടഞ്ഞ് വെച്ച് ആളെ കുറിച്ചുള്ള വിവരങ്ങള്‍ എയര്‍ ഇന്ത്യ കൈമാറുകയായിരുന്നു. ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ഇക്കാര്യം വിമാനക്കമ്പനിയും സ്ഥിരീകരിച്ചു. കാബിന്‍ ക്രൂ നല്‍കുന്ന നിര്‍ദേശങ്ങളൊന്നും ഇയാള്‍ പാലിക്കാന്‍ തയ്യാറായിരുന്നില്ല.

ഇതിനിടെയാണ് ഇയാള്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിയുടെ ബ്ലാങ്കറ്റില്‍ മൂത്രമൊഴിച്ചത്. ഇത് വിമാനത്തിനുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. സിഐഎസ്എഫ് ആണ് ഇയാളെ തടഞ്ഞുവെച്ചത്. ഈ മദ്യപന്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാനായിരുന്നു തീരുമാനം.

അതേസമയം വൈകാതെ തന്നെ ഇയാളെ പോകാന്‍ അനുവദിക്കുകയായിരുന്നു സിഐഎസ്എഫ്. ഈ യാത്രക്കാരിയും, മദ്യപനും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്നാണ് പോകാന്‍ അനുവദിച്ചത്. ഇതേ തുടര്‍ന്ന് ഈ മദ്യപന്‍ മാപ്പ് എഴുതി നല്‍കുകയായിരുന്നു.

നേരത്തെ ഈ യാത്രക്കാരി ഇയാള്‍ക്കെതിരെ പരാതി എഴുതി നല്‍കുകയായിരുന്നു. എന്നാല്‍ പോലീസില്‍ പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. കേസുമായി മുന്നോട്ട് പോകാന്‍ ഇവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഇയാളെ പോകാന്‍ അനുവദിക്കുകയായിരുന്നു. വിസാ നടപടികളെല്ലാം ഇയാള്‍ പൂര്‍ത്തിയാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+