അതിർത്തി തർക്കം: നവംബറിൽ നാല് തവണ മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ച, സംഘർഷം അയയുന്നു!!
ദില്ലി: ഇന്ത്യ- ചൈന സംഘർഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങും ഈ മാസം നാല് തവണ കൂടിക്കാഴ്ച നടത്തും. നവംബർ 10 ന് നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ വെച്ചും നവംബർ 17 ന് ബ്രിക്സ് ഉച്ചകോടിയിൽ വെച്ചും നവംബർ 21 ന് ജി 20 ഉച്ചകോടിയിൽ വെച്ചുമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ബ്രിക്സ്, എസ്‌സിഒ ഗ്രൂപ്പിംഗ് എന്നിവയ്ക്ക് റഷ്യ ആതിഥേയത്വം വഹിക്കുമ്പോൾ ജി -20 സൗദി സംഘടിപ്പിക്കുന്നത് സൌദി അറേബ്യയിലായിരിക്കും. നവംബർ 12 മുതൽ 15 വരെ നടക്കുന്ന 15-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ വെച്ചും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തും.

മൂന്ന് തവണ
കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായതിന് ശേഷം ആദ്യമാണ് ഇരു നേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തുന്നത്. അതിർത്തി തർക്കം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ പലതവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ഇവയൊന്നും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിൽ ഇരു നേതാക്കളുടെയും കൂടിക്കാഴ്ച നിർണ്ണായകമാണ്. ഭീകരതയെക്കുറിച്ചുള്ള ആശങ്കകൾ അടിവരയിടുന്നതിനും പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇന്ത്യ അടിവരയിടുന്നതിനുള്ള സുപ്രധാന വേദിയാണ് എസ്‌സിഒ. അതേസമയം, വളരെയധികം ക്ഷമയോടെയാണ് പ്രശ്നം കൈകാര്യം ചെയ്യുന്നതെന്ന് വൃത്തങ്ങൾ വൺഇന്ത്യയോട് പറയുന്നു.

ദീർഘകാലം കൊണ്ട്
അതിർത്തി തർക്കത്തിൽ പെട്ടെന്നുള്ള പരിഹാരം ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, പക്ഷേ ദീർഘകാലം കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് ആഗ്രഹിക്കുന്നത്. ഇതേക്കുറിച്ച് ഞങ്ങൾ സംസാരിക്കേണ്ടത് പ്രധാനമാണ്, അതിനാൽ ചർച്ചയ്ക്കുള്ള സാധ്യതകൾ തുറന്നിടുകയാണ്. ഇന്ത്യയുമായുള്ള ചർച്ചയ്ക്കിടെ ചൈന കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ സൈനിക വിന്യാസം വർധിപ്പിക്കുന്നത് സംബന്ധിച്ച് അസ്വീകാര്യമായ ചില ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ആവശ്യം നിരസിച്ചു
കിഴക്കൻ ലഡാക്കിൽ പാൻഗോങ്ങ് സോയിൽ ഫിംഗർ 5ൽ ചൈനീസ് സൈനിക പട്രോളിംഗ് നടത്തണമെന്ന ആവശ്യമാണ് ചൈന മുന്നോട്ടുവെച്ചിട്ടുള്ളത്. ഇന്ത്യ ഫിംഗർ 3 വരെയാണ് പട്രോളിംഗ് നടത്തുന്നത്. എന്നാൽ ചൈന മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. ചൈന കയ്യടിക്കിയിട്ടുള്ള അക്സായ് ചിന്നിന്റെ ഭാഗമാണ് ഫിംഗർ 4. ചൈന മുന്നോട്ടുവെച്ച ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ ഫിംഗർ 4 അതിർത്തികൾക്കപ്പുറത്തേക്ക് എത്തുമെന്നാണ് ഇതിനോടടുത്ത വൃത്തങ്ങൾ വൺഇന്ത്യയോട് പ്രതികരിച്ചത്. ഈ നിർദേശം നിരസിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

ചൈനീസ് ആവശ്യം
1959 ലെ ഒരു വരിയിലൂടെ എൽഎസിയെക്കുറിച്ചുള്ള ചൈനീസ് ധാരണ പാംഗോംഗ് ത്സോ തടാകത്തിന്റെ ഫിംഗർ 4 ലൂടെ കടന്നുപോകുന്നു. മറുവശത്ത്, തടാകത്തിന്റെ ഫിംഗർ 8 ലൂടെയാണ് ഈ രേഖ കടന്നുപോകുന്നതെന്നാണ് ഇന്ത്യൻ ധാരണ. പീപ്പിൾസ് ലിബറേഷൻ ആർമി ഫിംഗർ 8 മുതൽ ഫിംഗർ 4 വരെ ഒരു റോഡ് നിർമ്മിച്ചിരുന്നു. പാൻഗോങ് തടാകത്തിന്റെ കരയിലുള്ള റെസാങ് ലാ റെചിൻ ലാ റിഡ്ജ് ലൈനിൽ നിന്ന് ഇന്ത്യൻ സൈന്യം പിൻവാങ്ങണമെന്ന ചൈനീസ് നിർദേശം ഇന്ത്യ നിരസിച്ചിരുന്നു.

ചർച്ചയ്ക്ക് ധാരണ
തർക്ക പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിന്റെ ഭാഗമാണെന്നും ചൈന വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സൈനിക കമാൻഡർ തല ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ക്രിയാത്മകമായിരുന്നു. ഇരു രാജ്യങ്ങളുടേയും നിലപാടുകൾ പരസ്പരം മനസ്സിലാക്കി മുന്നോട്ടുപോകുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സൈനിക നയതന്ത്ര ചാനലുകളിലൂടെ ചർച്ചകൾ നടത്താമെന്നും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications