ഡിവൈഎസ്പി ഗണപതിയുടെ ആത്മഹത്യ: മന്ത്രി കെ ജെ ജോര്‍ജ്ജ് രാജിവെച്ചു
ബെംഗളുരു: ഡിവൈഎസ്പി ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കര്‍ണ്ണാടക വികസന നഗരാസൂത്രണ വകുപ്പ് മന്ത്രി കെ ജെ ജോര്‍ജ് രാജിവച്ചു. ഗണപതിയുടെ മരണത്തെ തുടര്‍ന്ന് എഡിജിപി എഎം പ്രസാദ്, ഐജി പ്രണബ് മൊഹന്തി, എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കേരി കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.
പശ്ചിമ കര്‍ണ്ണാടകയില്‍ ഡിവൈഎസ്പി ആയിരുന്ന എംകെ ഗണപതിയെ കഴിഞ്ഞ ജൂലൈ ഏഴിനാണ് മടിക്കേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും കോടതി നടപടിയുമാണ് മലയാളിയായ മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്. മരിക്കുന്നതിന് മുമ്പ് പ്രാദേശിക ചാനലിന് ഗണപതി നല്‍കിയ അഭിമുഖത്തിലാണ് മൂന്ന് പേരെ കുറിച്ചും ഡിവൈഎസ്പി പരാമര്‍ശിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ മൂന്നുപേരുമായിരിക്കും കുറ്റക്കാരെന്ന് വ്യക്തമാക്കിയ ഗണപതി മേലുദ്യോഗസ്ഥനില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

കേസന്വേഷണത്തിന് സിഐഡിയെ ചുമതലപ്പെടുത്തിയെങ്കിലും ഗണപതിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കുറ്റാരോപിതരായ മൂന്നുപേര്‍ക്കുമെതിരെ കേസെടുക്കാനുള്ള കോടതിയുടെ ഉത്തരവ്. ഗണപതിയുടെ മരണത്തില്‍ പ്രതിപക്ഷത്തില്‍ നിന്ന് പ്രതിഷേധം ശക്തിപ്പെട്ടതിന് പിന്നാലെയാണ് കേസില്‍ കോടതി ഇടപെടലും ഉണ്ടായിട്ടുള്ളത്.












Click it and Unblock the Notifications