ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്: നടപ്പാക്കണമെന്ന വാദവുമായി ബിജെപി... രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്ക്?
ദില്ലി: ഒടുവില്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പെന്ന് ആശയത്തിന് വേണ്ടി ബിജെപി മന്ത്രിമാര്‍ രംഗത്ത്. ആവശ്യം ഉന്നയിച്ച് ബിജിപി മുഖ്യമന്ത്രിമാര്‍ ദേശീയ നേതൃത്വത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഫിബ്രവരി 28 ന് നടക്കുന്ന ബിജെപി യോഗത്തില്‍ ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടേക്കുമെന്നാണ് വിവരം.

ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ആദ്യം പ്രാവര്‍ത്തിക്കമാക്കുന്നത് സംബന്ധിച്ച് അഭിപ്രായം വ്യക്തമാക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ ചര്‍ച്ച നടത്തി പൊതു അഭിപ്രായം സ്വരൂപിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇതോടെ വരാനിരിക്കുന്ന മധ്യപ്രദേശ്, ചണ്ഡീഗഡ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്.
രാജ്യത്തെ ലോക്സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തണമെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുന്നോട്ട് വെച്ചത്. തുടർച്ചയായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഭരണസംവിധാനത്തിന്‍ററ പ്രവർത്തനത്തെ ബാധിക്കുമെന്നും അതിനാൽ പഞ്ചായത്ത്, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്നും സമയവും പണവും ലാഭിക്കാൻ ഇത് സഹായകമാകുമെന്നുമായിരുന്നു മോദി പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഒറ്റതെരഞ്ഞെടുപ്പ് എന്ന ആശയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷനും യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications