കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ശക്തമായ ഭൂകമ്പം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ശനിയാഴ്ച നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരവെ നേപ്പാളിലും ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 9.40ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കിയത്.

ബംഗാളിലെ സില്‍ഗുരിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന. കെട്ടിടങ്ങളും മറ്റും കുലുങ്ങാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വീടുവിട്ടു വെളിയിലേക്കോടി. ബീഹാര്‍, പാറ്റ്‌ന, ജല്‍പാല്‍ഗുല്‍ഡി, സില്‍ഗുരി ഭൂമികുലുക്കം അനുഭവപ്പെട്ടു. തുടര്‍ചലനങ്ങള്‍ കൂടെക്കൂടെ ഉണ്ടാകുന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

earthquake-kathmandu8

പലരും വീടുവിട്ട് തുറസായ സ്ഥലങ്ങളിലേക്ക് അഭയം തേടിയിരിക്കുകയാണ്. മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി. നേപ്പാള്‍ മാത്രം ഏകദേശം 4,000ത്തോളം പേര്‍ മരിച്ചതായാണ് കണക്ക്. ഇന്ത്യയില്‍ 72 പേര്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടു. 10,000ത്തോളം പേര്‍ പരിക്കേറ്റ് വിവിധ സ്ഥലങ്ങളില്‍ കഴിയുകയാണ്.

നേപ്പാളില്‍ ഇന്ത്യ ആവശ്യമായ സഹായങ്ങള്‍ അപ്പപ്പോള്‍ എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ നേപ്പാളിലെത്തിയിട്ടുണ്ട്. മരുന്നും ഭക്ഷണസാധനങ്ങളും കിട്ടാതെ സാധാരണക്കാര്‍ തെരുവില്‍ നരകിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനം വരുന്നതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

English summary
Earthquake; Fresh Tremors Felt in Parts of West Bengal, Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X