ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ഭൂചലനം; ചലനമുണ്ടായത് അഞ്ച് കിലോമീറ്റര്‍ ആഴത്തില്‍!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഉത്തരാഖണ്ഡിലെ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ രുദ്രപ്രയാഗില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍ ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ ഭൂചലനമാണ് സംസ്ഥാനത്തുണ്ടാകുന്നത്. ശനിയാഴ്ച രാത്രി 10.51നുണ്ടായ ചലനം ഭൂമിയുടെ അഞ്ച് കിലോമീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ടുവെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.

Erthquake

ആളപായങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പ്രതിചലനങ്ങള്‍ ഉണ്ടായി. ശ്രീനഗര്‍ ഗാര്‍വാള്‍ പ്രദേശങ്ങളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി.

തിങ്കളാഴ്ച രാത്രി ഉത്തരാഖണ്ഡിലുണ്ടായ ഭൂചലനത്തിന്റെ പ്രഭാവം രാജ്യ തലസ്ഥാനമായ ദില്ലിയിലും ഉത്തര മേഖലകളിലും പ്രതിഭലിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം നടന്നതും രുദ്ര പ്രയാഗിലായിരുന്നു. തിങ്കളാഴ്ചത്തെ ചലനത്തെ അപേക്ഷിച്ച് നോക്കുമ്പോല്‍ നേരിയ ചലനമാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ പ്രതിഫനം ദില്ലിക്ക് പുറമേ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലുമുണ്ടായി.

English summary
The tremors were also felt in some other parts of Uttarakhand. It occurred at the depth of 5 km at 10:51 pm. The tremors were also felt in parts of Punjab and Haryana.
Please Wait while comments are loading...