കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം ഇന്ത്യയെ പിടിച്ചുകുലുക്കി,പാകിസ്താനില്‍ മരണം 100 കവിഞ്ഞു, സഹായവാഗ്ദാനവുമായി മോദി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ ഉള്‍പ്പെടെ വിറപ്പിച്ച ഭൂചലനത്തില്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളിലും ജമ്മുകാശ്മീര്‍, ദില്ലി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയിടങ്ങളിലുമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണം 100 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. പാകിസ്താനില്‍ മാത്രം 52 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ 12 വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത്. പാകിസ്താനില്‍ ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞിട്ടുണ്ട്. അതേസമയം, സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.

earthquake

രക്ഷാപ്രവര്‍ത്തനം ശക്തമാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായി മോദി ട്വിറ്ററില്‍ കുറിച്ചു. പാകിസ്താനു വേണ്ട എല്ലാ സഹായവും നല്‍കാമെന്നും മോദി പറഞ്ഞു. ഉച്ച കഴിഞ്ഞാണ് ഭൂചലനം ഉണ്ടാകുന്നത്. കേരളത്തിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

deathearthquake

ജമ്മു കാശ്മീരില്‍ റോഡുകള്‍ പൊട്ടിപ്പൊളിയുകയും വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ഭൗമപഠന കേന്ദ്രം അറിയിച്ചത്.

English summary
Prime Minister Narendra Modi on Monday said India was ready to provide assistance to Kabul and Islamabad following a powerful earthquake with epicentre in Afghanistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X