Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ പിന്നില്‍ നില്‍ക്കും; ഏറ്റവും വലിയ എണ്ണ രാജ്യം ഇതാണ്, വെനസ്വേല കുടുങ്ങാന്‍ കാരണം?

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. 300 ബില്യണ്‍ ബാരല്‍ ക്രൂഡ് ഇവിടെയുണ്ട് എന്നാണ് വിലയിരുത്തല്‍. സൗദി അറേബ്യയേക്കാള്‍ കൂടുതലാണിത്. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമാകാന്‍ വെനസ്വേലയ്ക്ക് ഈ പ്രകൃതി വിഭവം മാത്രം മതിയായിരുന്നു. എന്നാല്‍ അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദവും ഉപരോധവുമെല്ലാം വെനസ്വേലയെ തളര്‍ത്തി.

എന്താണ് ലിവര്‍ സിറോസിസ്; അപകടകാരിയാണോ? കാരണം, ലക്ഷണം, ചികില്‍സ എന്നിവ അറിയാം
എന്താണ് ലിവര്‍ സിറോസിസ്; അപകടകാരിയാണോ? കാരണം, ലക്ഷണം, ചികില്‍സ എന്നിവ അറിയാം

അധിനിവേശം നടത്തിയ അമേരിക്കന്‍ സൈന്യം പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ അറസ്റ്റ് ചെയ്തതോടെ വെനസ്വേലയിലെ ചിത്രം മാറി. വെനസ്വേലയുടെ എണ്ണ കയറ്റുമതി നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. സാധ്യമാകുന്ന എണ്ണ മൊത്തം കയറ്റുമതി ചെയ്ത് ലാഭം കൊയ്യുന്നത് അമേരിക്കന്‍ കമ്പനികളാണ് എന്നാണ് പുതിയ വിവരം. മെയ് മാസത്തില്‍ ഓരോ ദിവസവും 12.5 ലക്ഷം ബാരല്‍ എണ്ണയാണ് വെനസ്വേലയില്‍ നിന്ന് കയറ്റുമതി ചെയ്തത്.

saudi arabia not largest crude oil country

റഷ്യയുടെ എണ്ണ വിപണിയിലെത്തുന്നത് കുറയ്ക്കാന്‍ വഴി തേടിയപ്പോഴാണ് വെനസ്വേലയുടെ എണ്ണയില്‍ അമേരിക്ക വീണ്ടും കണ്ണുവച്ചത്. റഷ്യയെ ഉപരോധത്തിലൂടെ ഒതുക്കാന്‍ തീരുമാനിച്ച അമേരിക്ക, സൈന്യത്തെ അയച്ച് വെനസ്വേലയിലെ എണ്ണ നിയന്ത്രണത്തിലാക്കി. റഷ്യയുടെ എണ്ണ കൂടുതല്‍ ആശ്രയിച്ചിരുന്ന ഇന്ത്യ ഇപ്പോള്‍ വെനസ്വേലയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്.

ജയരാജന്‍ സലിംകുമാറിന്റെ വീട്ടില്‍; നമ്മളെ വിട്ട് പോകുന്നോ എന്ന് വിഡി സതീശന്‍, ഓര്‍ത്തെടുത്ത് സുബിഷ്
ജയരാജന്‍ സലിംകുമാറിന്റെ വീട്ടില്‍; നമ്മളെ വിട്ട് പോകുന്നോ എന്ന് വിഡി സതീശന്‍, ഓര്‍ത്തെടുത്ത് സുബിഷ്

ലോകത്ത് ഇന്നുവരെ സ്ഥിരീകരിച്ച എണ്ണ ശേഖരത്തിന്റെ അഞ്ചിലൊന്ന് വെനസ്വേലയിലാണ്. സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, റഷ്യ, യുഎഇ എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതലാണിത്. 20ാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്കയിലെ ശക്തമായ സമ്പദ് വ്യവസ്ഥയായിരുന്നു വെനസ്വേലയുടേത്. ക്രൂഡ് ഓയിലിന്റെ ശക്തിയിലായിരുന്നു വെനസ്വേലയുടെ ഈ കുതിപ്പ്. അമേരിക്കയിലേക്കാണ് അന്ന് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്തിരുന്നത്.

അവസരം ഉപയോഗപ്പെടുത്താന്‍ ഇന്ത്യ

നിക്കോളാസ് മദ്യൂറോയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വെനസ്വേല പ്രതിദിനം കയറ്റുമതി ചെയ്തിരുന്നത് രണ്ട് ലക്ഷം ബാരല്‍ എണ്ണയായിരുന്നു. ഇതില്‍ കൂടുതലും ചൈനയിലേക്ക്. ഭരണകൂടത്തിന് അമിതമായ നിയന്ത്രണം ക്രൂഡ് ഓയില്‍ കയറ്റുമതിയിലുണ്ടായിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ശക്തമായതോടെ അഴിമതി വര്‍ധിച്ചു. കൂടെ അമേരിക്കയുടെ സമ്മര്‍ദ്ദവും ക്രൂഡ് വില ഇടിഞ്ഞതും വെനസ്വേലയ്ക്ക് തിരിച്ചടിയായി.

മദ്യൂറോയെ അറസ്റ്റ് ചെയ്ത ശേഷം അമേരിക്ക നിയന്ത്രണം ഏറ്റെടുത്തതോടെ ക്രൂഡ് കയറ്റുമതി 12 ലക്ഷം ബാരല്‍ കടന്നു. വെനസ്വേലയുടെ എണ്ണ വില്‍പ്പന നടത്തുന്നത് വഴി ലഭിക്കുന്ന വരുമാനം അമേരിക്കയിലൂടെയാണ് ഇപ്പോള്‍ അവര്‍ക്ക് കിട്ടുന്നത്. കഴിഞ്ഞ ജനുവരിയില്‍ 600 മില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍ ആണ് കയറ്റുമതി ചെയ്തത്. ഏപ്രില്‍ ആയപ്പോഴേക്കും 3.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയും സ്‌പെയിനുമാണ് ജനുവരിക്ക് ശേഷം വെനസ്വേലന്‍ ക്രൂഡ് കൂടുതല്‍ വാങ്ങിയത്.

സൗദി അറേബ്യയില്‍ സ്വര്‍ണ നിധി കണ്ടെത്തി; ആഭരണങ്ങളും രത്‌നങ്ങളും പാത്രങ്ങളും, കൗതുകം
സൗദി അറേബ്യയില്‍ സ്വര്‍ണ നിധി കണ്ടെത്തി; ആഭരണങ്ങളും രത്‌നങ്ങളും പാത്രങ്ങളും, കൗതുകം

സൗദി, യുഎഇ, ഖത്തര്‍, കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ യുദ്ധംകാരണം മതിയായ അളവില്‍ ഇന്ത്യയിലേക്ക് എത്തുന്നില്ല. റഷ്യയുടെ എണ്ണ ഉപരോധം കാരണം പ്രതിസന്ധിയിലുമാണ്. ഈ സാഹചര്യത്തില്‍ വെനസ്വേലയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കുകയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയും ഈ വിഷയത്തില്‍ പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+