ഡല്‍ഹിയിലും ജമ്മു കാശ്മീരിലും ഭൂകമ്പം, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി: ശനിയാഴ്ച വൈകുന്നേരം ഡല്‍ഹി, ജമ്മു കശ്മീര്‍, മറ്റ് നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലായിരുന്നു എന്നും തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി എന്നും കേന്ദ്ര സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) പറഞ്ഞു.

യുഎസ് ജിയോളജിക്കല്‍ സര്‍വേ പ്രകാരം, വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജൂര്‍മില്‍ നിന്ന് 43 കിലോമീറ്റര്‍ തെക്ക് ഭൂകമ്പം ഉണ്ടായി. അഫ്ഗാനിസ്ഥാനില്‍, കാബൂളിലും കിഴക്കന്‍ പ്രവിശ്യകളായ ഖോസ്റ്റ്, നന്‍ഗര്‍ഹാറിലും ഭൂകമ്പം അനുഭവപ്പെട്ടു. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ്, സ്വാത്, ഹാംഗു, വടക്കന്‍ വസീറിസ്ഥാന്‍, ചിത്രാല്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

Earthquake

ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ ഭൂചലനം പരിഭ്രാന്തി പരത്തി. താമസക്കാര്‍ വീടുകള്‍ക്കും ഓഫീസുകള്‍ക്കും പുറത്തേക്ക് ഓടി. 215 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് എന്‍സിഎസ് പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 11:38 ന് ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പം 5 കിലോമീറ്റര്‍ താഴ്ചയിലാണ് ഉണ്ടായത്.

ഭൂകമ്പ സാധ്യതയുള്ള ഹിമാലയന്‍ മേഖലയില്‍ ധര്‍മ്മശാലയ്ക്ക് ഏകദേശം 22 കിലോമീറ്റര്‍ വടക്ക്-വടക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രഭവകേന്ദ്രം. തീവ്രത കുറഞ്ഞ പ്രകമ്പനമാണ് ഉണ്ടായത് എന്നും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടന്‍ റിപ്പോര്‍ട്ടുകളൊന്നുമില്ല എന്നും അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ പാകിസ്ഥാനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ കുറഞ്ഞത് അഞ്ച് മിതമായ തീവ്രതയുള്ള ഭൂകമ്പങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്.

പ്രദേശത്ത് കാര്യമായ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ഫെബ്രുവരിയില്‍, അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഡല്‍ഹി-എന്‍സിആറിലും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. വെനിസ്വേലയില്‍ ഉണ്ടായ ഇരട്ട ഭൂകമ്പങ്ങളില്‍ 920 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭൂകമ്പം ഉണ്ടായത്.

ബുധനാഴ്ചയാണ് വെനസ്വേലയില്‍ ഇരട്ട ഭൂകമ്പം ഉണ്ടായത്. 7.2 ഉം 7.5 ഉം തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങള്‍ കനത്ത നാശനഷ്ടമാണ് രാജ്യത്ത് വരുത്തിവെച്ചത്. 51,000 ത്തിലധികം പേരെ കാണാതായിട്ടുണ്ട്. തിരച്ചിലിനായിന വിദേശ രക്ഷാ സംഘങ്ങളിലെ 1,600 അംഗങ്ങള്‍ എത്തിയതായി വെനിസ്വേല സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മാരകമായ ഭൂകമ്പങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q