ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞു: 30കാരനെ യുവാക്കള്‍ അടിച്ച് കൊലപ്പെടുത്തി, പിന്നില്‍ വൈരാഗ്യം!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ 30കാരനെ ജീവനക്കാര്‍ കൊലപ്പെടുത്തി. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കടയിലാണ് സംഭവം. കടയിലെ മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് 30കാരനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം. ദില്ലിയിലെ പ്രീത് വിഹാറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. മണ്ഡവ് ലിയില്‍ ഭക്ഷണശാല നടത്തുന്ന പവനെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്.

cadet

ദില്ലിയിലെ ധാബയില്‍ ഭക്ഷണം കഴിക്കാന്‍ പോയ ഇയാള്‍ ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് പരാതി പറഞ്ഞതോടെയാണ് മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തിയത്. സച്ചിന്‍ ഗോവിന്ദ്, കരണ്‍ എന്നിവര്‍ ചേര്‍ന്ന് പൊട്ടിയ സ്പൂണ്‍ ഉപയോഗിച്ച് പിറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. നിരവധി തവണ സ്പൂണ്‍ കൊണ്ട് ആക്രമിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

 ചുണ്ട് ഹൃദയാകൃതിയിലെങ്കില്‍ തീക്ഷ്ണ വികാരങ്ങളുള്ളവര്‍: ചുണ്ടുകളെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ഏഴ് കാര്യങ്ങള്‍

പരിക്കേറ്റ പവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു. സംഭവത്തില്‍ മൂന്ന് കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് 462 കൊലപാതക കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 18 ശതമാനത്തോളം കേസുകള്‍ ഇത്തരം നിസാര പ്രശ്നങ്ങളുടെ പേരിലാണെന്നും ദില്ലി പോലീസ് പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A 30-year-old man was killed allegedly by three employees of an eatery following an argument after he complained about the quality of food he was served, police said on Monday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്