കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് വോട്ട് പരിഗണനയില്‍: തെര. കമ്മീഷന്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് പ്രാവര്‍ത്തികമാകില്ലെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

internet-voting

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ജോലി സ്ഥലത്തുനിന്ന് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു തല്‍പര്യ ഹര്‍ജിയിലാണ് കൊടതി ഇടപെടല്‍. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്‌കാരം ജേതാവ് ഡോ. ഷംസീര്‍ വയലിനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഇന്റെര്‍നെറ്റ് വഴി വോട്ട് രേഖപ്പെടുത്തുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും എന്നാല്‍ ഈ വര്‍ഷം അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ പ്രത്യേക വിജ്ഞാപനം ഇറക്കിയാല്‍ ഇന്റര്‍നെറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ ഈ വര്‍ഷം തന്നെ കഴിയുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടക്കുന്ന സാഹചര്യത്തില്‍ അതിന്റെ സാധ്യത ഒന്നുകൂടെ പരിശോധിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം

English summary
A mechanism to allow the non-resident Indians exercise their franchise online is under consideration, the Election Commission of India has told the Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X