കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലക്ടോറല്‍ ബോണ്ടിനെതിരല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ , ഉറവിടം വ്യക്തമാക്കാതെയുള്ള ബോണ്ട് സുതാര്യതയില്ലാത്തതെന്ന്

  • By Desk
Google Oneindia Malayalam News

ദില്ലി: ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരല്ലെന്നും അതിന്‍റെ ഉറവിടമോ പേരോ വെളിപ്പെടുത്താത്തതിനെതിരാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 2017 ബജറ്റില്‍ പ്രഖ്യാപിച്ച ഇല്‌ക്ടറല്‍ ബോണ്ടിനെതിരെയല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോണ്ട് നല്‍കുന്നതാരാണെന്നും ആര്‍ക്കാണെന്നതിനുമുള്ള വ്യക്തത കുറവിനെതിരെയാണ് ചോദ്യമെന്നും സുപ്രീം കോടതിയില്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടത്.

ബീഹാറില്‍ കോണ്‍ഗ്രസിന് കരുത്തേകുന്ന ആര്‍ജെഡി; സ്ഥാപക നേതാവ് ലാലു പ്രസാദിനെക്കുറിച്ച് അറിയേണ്ടതെല്ലാംബീഹാറില്‍ കോണ്‍ഗ്രസിന് കരുത്തേകുന്ന ആര്‍ജെഡി; സ്ഥാപക നേതാവ് ലാലു പ്രസാദിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇതിന് മറുപടി നല്‍കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടോറല്‍ ബോണ്ടിനെ കുറിച്ചുള്ള ആശങ്ക പങ്ക് വച്ചത്. 2017ല്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇലക്ടോറല്‍ ബോണ്ടെന്നത് പിന്തിരിപ്പന്‍ ആശയമാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ഫണ്ട് നല്‍കുന്നയാളിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താത്തത് വിദേശ കമ്പനികളും മറ്റും ഇന്ത്യന്‍ രാഷ്ട്രീയത്തെയും പാര്‍ട്ടികളെയും തിരഞ്ഞെടുപ്പ് സംവിധാനത്തെയും സ്വാധീനിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

election-commission-

എന്നാല്‍ ഇലക്ടോറല്‍ ബോണ്ടിലെ ഉറവിടം വ്യക്തമാക്കത്തത് ബോണ്ട് നല്‍കുന്നയാള്‍ ഇരയാക്കപ്പെടുന്നത് ഒഴിവാക്കാനാണെന്നാണ് സര്‍ക്കാറിന്‍റെ വിശദീകരണം. ഇലക്ടോറല്‍ ബോണ്ട് രാഷ്ട്രീയത്തിലെ കള്ളപ്പണം ഇല്ലാതാക്കാനുള്ളതാണെന്നും തിരഞ്ഞെടുപ്പിന് സ്റ്റേറ്റ് ഫണ്ടിങ് ഇല്ലാത്തതിനാല്‍ പാര്‍ട്ടികള്‍ക്ക് ഫണ്ട് അത്യാവശ്യമാണെന്നും ധനം നല്‍കുന്നവര്‍ക്കെല്ലാം തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തണമെന്നുമാണെന്നും എന്നാല്‍ പാര്‍ട്ടി അധികാരത്തിലെത്താതിരുന്നാല്‍ അതിന്റെ അനന്തര ഫലങ്ങള്‍ വലുതായിരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വ്യക്തമാക്കി.

പേര് വെളിപ്പെടുത്താതെ ഫണ്ട് നല്‍കുന്നത് വിവിധ കാരണങ്ങളാലാണെന്നും ഇത്തരത്തില്‍ പേര് വെളിപ്പെടുത്തിയാല്‍ പാര്‍ട്ടി അധികാരത്തിലെത്തിയില്ലെങ്കില്‍ കമ്പനി പലവിധത്തിലുള്ള പ്രതികാര നടപടികള്‍ക്കും ഇടയാകുമെന്നും പറയുന്നു. ബോണ്ട് വഴി നല്‍കുന്ന പണം വൈറ്റ് മണിയാണെന്നും ബാങ്ക് വഴി ഇവയുടെ ഉറവിടം കണ്ടെത്താനാകുമെന്നും എജി വ്യക്തമാക്കി.

English summary
EC says they are not against electoral bond but they opposes the anonymity involved in this electoral bonds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X