24 മണിക്കൂറും മോദിയും ബിജെപിയും, ഉടമയും പണസ്രോതസ്സും അജ്ഞാതം, വെട്ടിലായി നമോ ടിവി!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സംപ്രേഷണം ആരംഭിച്ച നമോ ടിവി വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടികളും ബിജെപി അനുകൂല പരിപാടികളും മാത്രം സംപ്രേഷണം ചെയ്യുന്ന ചാനലാണ് നമോ ടിവി. ആം ആദ്മി പാര്‍ട്ടി അടക്കം കഴിഞ്ഞ ദിവസം നമോ ടിവിക്ക് എതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
രാഹുല്‍ ഗാന്ധിയുടെ നമ്പറുകളൊന്നും ഫലിക്കുന്നില്ല! അടുത്ത പ്രധാനമന്ത്രി മോദി തന്നെ,സർവ്വേ ഫലം പുറത്ത്
മോദിയുടെ ചിത്രം ലോഗോ ആക്കിയിട്ടുളള ചാനല്‍ കഴിഞ്ഞ ആഴ്ചയാണ് പ്രവര്‍ത്തനം തുടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സ്വന്തം ചാനല്‍ തുടങ്ങാന്‍ ഒരു പാര്‍ട്ടിക്ക് അനുവാദം കൊടുക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാവും എന്നാണ് ആം ആദ്മി പാര്‍ട്ടി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
കോണ്‍ഗ്രസും നമോ ടിവിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തിരഞ്ഞെടുുപ്പ് പ്രചാരണം അടക്കമുളള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചാനലിന് എതിരെ നടപടി ആവശ്യപ്പെട്ട് വാര്‍ത്താ വിനിമയ മന്ത്രാലയം, ഡിടിഎച്ച് സേവന ദാതാക്കള്‍ എന്നിവരെയാണ് കോണ്‍ഗ്രസ് സമീപിച്ചിരിക്കുന്നത്.
ദൂരദര്‍ശന് എതിരെയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31ന് ചാനല്‍ പ്രധാനമന്ത്രിയുടെ മേം ഭീ ചൗക്കാദാര്‍ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരെയാണ് പരാതി. ഇതേത്തുടര്‍ന്ന് ദൂരദര്‍ശന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
നമോ ടിവിയുടെ ഉടമ ആരെന്നോ എവിടെ നിന്നാണ് ചാനലിന് ഫണ്ട് ലഭിക്കുന്നത് എന്നോ വ്യക്തമല്ല. നമോ ടിവി എന്ന പേരിലുളള വെബ്‌സൈറ്റ് ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അജ്ഞാതന്‍ എന്ന പേരിലാണ്. അതേസമയം നമോ ടിവി മുഴുവന്‍ സമയ ടെലിവിഷന്‍ ചാനല്‍ അല്ലെന്നും നാപ്‌റ്റോള്‍ പോലെ ഒരു പരസ്യ പ്ലാറ്റ്‌ഫോം മാത്രമാണ് എന്നാണ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിലപാട്. ചാനല്‍ സംപ്രേഷണം തടയില്ല എന്നും മന്ത്രാലയം നിലപാട് വ്യക്തമാക്കി. നിലവില്‍ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലും നമോ ടിവി ലഭ്യമാണ്.