Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികലയ്ക്ക് വീണ്ടും അടി; ജയിലിലും സ്വസ്ഥതയില്ല ? പനീര്‍ശെല്‍വം കൊടുത്ത എട്ടിന്റെ പണി!!

അവര്‍ക്കെതിരായ പരാതിയില്‍ പാര്‍ട്ടിയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി നല്‍കിയ മറുപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

ചെന്നൈ: അഴിമതിക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ജയിലിലായ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് വീണ്ടും തിരിച്ചടി. അവര്‍ക്കെതിരായ പരാതിയില്‍ പാര്‍ട്ടിയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി നല്‍കിയ മറുപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ശശികല തന്നെ മറുപടി നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ജയില്‍ ഉറപ്പായ വേളയില്‍ കുവത്തൂര്‍ റിസോര്‍ട്ടില്‍ ചേര്‍ന്ന അടിയന്തര പാര്‍ട്ടി നേതൃയോഗത്തിലാണ് ശശികല ബന്ധുക്കളെ പാര്‍ട്ടി നേതൃസ്ഥാനത്ത് അവരോധിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ടിടിവി ദിനകരന്‍ അണ്ണാ ഡിഎംകെയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായത്.

പ്രതികരണം പോര, ഇനിയും വേണം

പാര്‍ട്ടി അധ്യക്ഷയായി ശശികലയെ തിരഞ്ഞെടുത്തത് ചോദ്യം ചെയ്തു സമര്‍പ്പിച്ച പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അണ്ണാ ഡിഎംകെ നേതൃത്വത്തിന്റെ പ്രതികരണം തേടിയത്. എന്നാല്‍ പ്രതികരിച്ചതാവട്ടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ദിനകരന്‍. ഈ പ്രതികരണം മതിയാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.

ശശികല തന്നെ ഇപ്പോഴും നേതാവ്

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇപ്പോഴും ശശികല തന്നെയാണ് അണ്ണാ ഡിഎംകെ നേതാവ്. അപ്പോള്‍ അവര്‍ തന്നെയാണ് പ്രതികരണം അറിയിക്കേണ്ടത്. ആ സ്ഥാനത്താണ് ദിനകരന്റെ മറുപടി തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരിക്കുന്നത്. അത് പോരെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ദിനകരന്റെ നിയമനം

ദിനകരന്‍ പാര്‍ട്ടിയുടെ പരമോന്നത നേതാവല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട വ്യക്തിയാണ് ദിനകരന്‍. പിന്നീട് ശശികല ജയിലിലേക്ക് പോവുന്നതിന് തൊട്ടുമുമ്പ് വീണ്ടും തിരിച്ചെടുത്ത് ഡപ്യൂട്ടിയായി നിയമിക്കുകയായിരുന്നുവെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ആരെങ്കിലും തന്നാല്‍ പോര

ഒന്നുകില്‍ ശശികല നേരിട്ട് മറുപടി തരണം. അല്ലെങ്കില്‍ അവര്‍ നിയോഗിക്കുന്ന വ്യക്തി മറുപടി തരണം. അല്ലാതെ പാര്‍ട്ടിയിലെ ഏതെങ്കിലും ഒരു വ്യക്തി തരുന്ന മറുപടി മതിയാവില്ലെന്ന് കമ്മീഷന്‍ നോട്ടീസില്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

ജയിലിലിരുന്ന് ശശികല മറുപടി നല്‍കുമോ?

ശശികല ഇപ്പോള്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവിലാണ്. മാര്‍ച്ച് 10ന് മുമ്പ് ശശികല തന്നെ മറുപടി തരണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയതിനെതിരേ സമര്‍പ്പിച്ച പരാതിയില്‍ ശശികല തന്നെ മറുപടി തരണമെന്ന് പറയുന്നതും വിരോധാഭാസമാണ്.

അഞ്ചു മറുപടികള്‍ നല്‍കി

ശശികലയുടെ സഹോദരന്റെ മകനാണ് ദിനകരന്‍. ഇപ്പോള്‍ ഇദ്ദേഹമാണ് പാര്‍ട്ടി കാര്യങ്ങള്‍ ചലിപ്പിക്കുന്നത്. അഞ്ച് മറുപടികളാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ഒന്ന് ഫെബ്രുവരി 20നും ബാക്കി ഫെബ്രുവരി 28നും.

ഒപ്പുവച്ചത് ദിനകരന്‍

കമ്മീഷന് നല്‍കിയ മറുപടികളിലെല്ലാം ഒപ്പുവച്ചത് ദിനകരനാണ്. എന്നാല്‍ പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറി ഉണ്ടാവുമ്പോള്‍ ഡപ്യൂട്ടി ഒപ്പുവച്ച മറുപടി സ്വീകരിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. തുടര്‍ന്നാണ് ശശികല തന്നെ മാര്‍ച്ച് 10നകം മറുപടി തരണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

 പനീര്‍ശെല്‍വം ക്യാംപിന്റെ പണി

അണ്ണാ ഡിഎംകെയിലെ പനീര്‍ശെല്‍വം വിഭാഗമാണ് ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയത് ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മുന്‍ മുഖ്യമന്ത്രി ജയലളിത മരിക്കുംവരെ അവര്‍ തന്നെയായിരുന്നു പാര്‍ട്ടി അധ്യക്ഷ. മരണത്തിന് ശേഷമാണ് ശശികലയെ തിരഞ്ഞെടുത്തത്.

പാര്‍ട്ടിയിലെ നാടകങ്ങള്‍

ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രിയാവാനുള്ള ശശികലയുടെ ശ്രമങ്ങള്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പരസ്യമാക്കിയതോടെയാണ് സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്. അതിനിടെ അഴിമതിക്കേസില്‍ കോടതി ശശികലയോടെ ശിക്ഷിച്ചതോടെ എല്ലാം താളം തെറ്റി. തുടര്‍ന്നാണ് സ്വന്തക്കാരെ പാര്‍ട്ടി ചുമതല ഏല്‍പ്പിച്ച് ശശികല ജയിലിലേക്ക് പോയത്.

പാര്‍ട്ടി നിയന്ത്രണം ശശികലയ്ക്ക് തന്നെ

ജയിലിലിരുന്നാണ് ശശികല പാര്‍ട്ടി കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. പാര്‍ട്ടി കാര്യങ്ങളില്‍ അവരുടെ അഭിപ്രായം തേടാന്‍ കഴിഞ്ഞദിവസം അണ്ണാ ഡിഎംകെ നേതാക്കള്‍ കഴിഞ്ഞദിവസം ജയിലിലെത്തിയിരുന്നു. ശശികലക്ക് തന്നെയാണ് പാര്‍ട്ടി നിയന്ത്രണം എന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+