Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഡിയുടെ നീക്കം ചന്നിയെ ലക്ഷ്യം വെച്ച്: പതറില്ലെന്ന് കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടി ലഭിക്കും

ലുധിയാന: നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ തന്നെ വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാന്‍ ആലോചിച്ച് കോണ്‍ഗ്രസ്. ദില്ലിയെ എ ഐ സി സി ആസ്ഥാനത്ത് എത്തിയ ചരൺജിത് സിംഗ് ചന്നി സോണിയ ഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം ഫെബ്രുവരി 6 ന് പ്രഖ്യാപനം ഉണ്ടായേക്കാം എന്നിരിക്കെയാണ് വെള്ളിയാഴ്ച പുലർച്ചെ നാടകീയ ചില നേക്കങ്ങള്‍ കേന്ദ്ര സർക്കാർ ഏജന്‍സിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അനധികൃത മണല്‍ ഖനന കേസുമായുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ അനന്തരവനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എഫ്‌ ഐ ആർ ആവശ്യപ്പെട്ട് പഞ്ചാബ് ഗവർണർ ബൻവാരി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സമാനമായ ഖനന കേസിൽ ചാന്നിക്കെതിരായ എഫ്‌ ഐ ആർ ആവശ്യപ്പെട്ട് പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിത് സംസ്ഥാന ഡിജിപിക്ക് നിർദേശം നല്‍കിയിരുന്നു. ആം ആദ്മി പാർട്ടി ഉന്നയിച്ച ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്താാനാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്.

ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനും

ഞായറാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനും പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും രണ്ട് ദിവസം മുമ്പാണ് ഈ സംഭവവികാസങ്ങൾ എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ സെപ്തംബറിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മാറ്റിയപ്പോൾ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി പ്രശസ്തനായ ചന്നിയെ മുഖ്യമന്ത്രി മുഖമാക്കി അവതരപ്പിക്കുന്നതിലൂടെ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

ബി ജെ പി തങ്ങള്‍ക്കെതിരെ നീക്കം നടത്തുന്നു

അതേസമയം കേന്ദ്ര എജന്‍സികളെ ഉപയോഗിച്ച് ബി ജെ പി തങ്ങള്‍ക്കെതിരെ നീക്കം നടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഇഡി അല്ലെങ്കിൽ സിബിഐ റെയ്ഡുകളിലൂടെ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കുന്നത് ബിജെപിയുടെ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നാണ് പഞ്ചാബ് കോൺഗ്രസ് വക്താവ് ഡോ. രാജ് കുമാർ ദ വയറിന് അനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസ് പാർട്ടിയെ പിന്തിരിപ്പിക്കാനാവില്ല

എന്നാൽ ഈ നീക്കങ്ങള്‍ക്കൊണ്ടൊന്നും കോണ്‍ഗ്രസ് പാർട്ടിയെ പിന്തിരിപ്പിക്കാനാവില്ല. പൊതുജനങ്ങൾ ഇതിനെല്ലാം ബി ജെ പിയോട് പകരം ചോദിക്കും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പഞ്ചാബ് ഗവർണറും ഇടപെടുകയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഗവർണറുടെ ഓഫീസ് ഉപയോഗിക്കുന്നത് ബി ജെ പിയെ സംബന്ധിച്ച് പുതിയ കാര്യമല്ല. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാൾ ഗവർണർ എന്താണ് ചെയ്തതെന്ന് നോക്കൂ, എന്നിട്ടും ബി ജെ പിയുടെ പരാജയം തടയാൻ കഴിഞ്ഞിട്ടില്ല. അത് തന്നെ ഇവിടേയും സംഭവിക്കുമെന്നും രാജ് കുമാർ അഭിപ്രായപ്പെട്ടു.

പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഇഡിയും ഗവർണറുടെ ഓഫീസും

പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഇഡിയും ഗവർണറുടെ ഓഫീസും ഇടപെടുന്നതിലൂടെ ബി ജെ പിയുടെ നിരാശയും ആശങ്കയുമാണ് കാണിക്കുന്നതെന്ന്. ചന്നിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിൽ ആം ആദ്മി ബി ജെ പിയുയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് മണൽ മാഫിയ പ്രവർത്തിക്കുന്നത് ചന്നി നൽകിയ സഹായസഹകരണങ്ങള്‍ കൊണ്ടാണ് എന്ന് ആരോപിച്ച് എ എ പിക്ക് പരാതി നല്‍കിയത് എ എ പിയായിരുന്നു.

ആം ആദ്മി പാർട്ടി നേതാവും പാർട്ടിയുടെ പഞ്ചാബ്

ആം ആദ്മി പാർട്ടി നേതാവും പാർട്ടിയുടെ പഞ്ചാബ് കോ-ഇന്‍ചാർജുമായ രാഘവ് ഛദ്ദ ഡിസംബർ 4 ന് ചണ്ണിയുടെ മണ്ഡലത്തിലെ ജിന്ദ്പൂർ ഗ്രാമത്തിലെ "അനധികൃത" മണൽ ഖനന കേന്ദ്രങ്ങളിലൊന്നായ ചാംകൗർ സാഹിബ് സന്ദർശിക്കുകയും മുഖ്യമന്ത്രി മണൽ മാഫിയയുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു. മുഖ്യമന്ത്രിയുടെ അനന്തരവന്റെ അറസ്റ്റോടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും എഎപി നേതാക്കള്‍ അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+