കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദ് മേത്ത അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഔട്ട് ലുക്ക് മാസികയുടെ സ്ഥാപക എഡിറ്റര്‍ വിനോദ് മേത്ത അന്തരിച്ചു. 73 വയസ്സായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

ഇന്ത്യന്‍ മാഗസിന്‍ ജേര്‍ണലിസത്തില്‍ പുതുവഴി വെട്ടിത്തുറന്ന വ്യക്തിയായിരുന്നു വിനോദ് മേത്ത. മാധ്യമ പ്രവര്‍ത്തനത്തില്‍ പത്രാധിപരുടെ തീരുമാനത്തിനാണ് ഉടമയുടെ തീരുമാനത്തേക്കാള്‍ പ്രധാന്യമെന്ന് എപ്പോഴും മേത്ത ഓര്‍മപ്പെടുത്തിയിരുന്നു.

അവിഭക്ത ഇന്ത്യയിലെ റാവല്‍ പിണ്ടിയിലായിരുന്നു വിനോദ് മേത്തയുടെ ജനനം. പല ജോലികള്‍ക്കൊടുവിലാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിലേക്കെത്തുന്നത്. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണം ആയ ഡിബോണയറിലൂടെയായിരുന്നു തുടക്കം.

Vinod Mehta

സണ്‍ഡേ ഒബ്‌സര്‍വര്‍, ഇന്ത്യന്‍ പോസ്റ്റ്, ദി ഇന്‍ഡിപ്പെന്‍ഡന്റ്, ദ പയനീര്‍ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങള്‍ വിനോദ് മേത്തയിലൂടെ ഉയരങ്ങളിലെത്തി. ഒടുവില്‍ ഔട്ട് ലുക്കിന്റെ സ്ഥാപക പത്രാധിപര്‍. ഇന്ത്യന്‍ മാഗസിന്‍ ചരിത്രത്തില്‍ തന്നെ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു മാഗസിന്‍ ഉണ്ടാകില്ല. അത്ര വേഗത്തിലായിരുന്നു ഔട്ട് ലുക്കിന്റെ വളര്‍ച്ച.

പിന്നീട് ഔട്ട് ലുക്ക് ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ചെയര്‍മാന്‍ ആയി വിനോദ് മേത്ത. ഈ സമയത്തും ടിവി ചര്‍ച്ചകളിലും എഴുത്തിലും അദ്ദേഹം സജീവമായിരുന്നു.

പയനീറിലും, സണ്‍ഡേ ടൈംസ് ഓഫ് ഇന്ത്യയിലും പത്രപ്രവര്‍ത്തക ആയിരുന്നു സുമതി പോള്‍ ആണ് ഭാര്യ. മറ്റൊരു ബന്ധത്തില്‍ വിനോദ് മേത്തക്ക് ഒരു മകളുണ്ട്.

വിനോദ് മേത്തയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മികച്ച മാധ്യമ പ്രവര്‍ത്തകനായും എഴുത്തുകാരനായും വിനോദ് മേത്ത ഓര്‍മിക്കപ്പെടും എന്നാണ് മോദി ട്വീറ്റ് ചെയ്തത്.

English summary
Editorial Chairman of Outlook Magazine Vinod Mehta dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X