കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പുതിയ മന്ത്രിമാരില്‍ എട്ടുപേര്‍ ക്രിമിനലുകള്‍?

Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ സര്‍ക്കാരിലെ 21 പുതിയ മന്ത്രിമാരില്‍ എട്ട് പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍. കൊലപാതക ശ്രമം, സാമുദായിക സ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നീ എന്‍ ജി ഒകളാണ് വിവരം പുറത്തുവിട്ടത്.

ആഗ്രയില്‍ നിന്നുള്ള ബി ജെ പി എം പി ഡോ. രാമശങ്കര്‍ കതീരിയയ്‌ക്കെതിരെ രണ്ട് കേസുകളാണ് നിലവിലുള്ളത്. ഇതില്‍ ഒരെണ്ണം കൊലപാതക ശ്രമത്തിനും മറ്റേത് സാമുദായി സ്പര്‍ദ്ധ വളര്‍ത്തിയതിനുമാണ്. ബി ജെ പിയിലെ വിവാദ നായകനായ ഗിരിരാജ് സിംഗാണ് ക്രിമിനല്‍ മന്ത്രിമാരില്‍ ഒരാള്‍. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ പേരുകേട്ട സിംഗ് നവാഡയില്‍ നിന്നുള്ള എം പിയാണ്.

narendramodi

മോദി സര്‍ക്കാര്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ വികസനമാണ് കഴിഞ്ഞ ദിവസം നടന്നത്. താഴേക്കിടയിലുള്ളവര്‍ക്ക് വരെ ഭരണപങ്കാളിത്തം എന്ന മോദിയുടെ വാക്ക് പാലിക്കുന്നതായിരുന്നു പുതിയ മന്ത്രിമാരുടെ ഉള്‍പ്പെടുത്തല്‍. ദളിത് നേതാവും പ്ലംബറുമായ വിജയ് സാംപ്ല, കര്‍ഷകനായ ഹന്‍സരാജ് ഗംഗാറാം തുടങ്ങിയവര്‍ കേന്ദ്രമന്ത്രിസഭയുടെ ഭാഗമായി.

English summary
Eight of the newly inducted Ministers in the Union Cabinet have criminal cases against them, a report released by election watchdog NGOs today said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X