കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്ഷി മഹാരാജിനെ വളഞ്ഞിട്ട് പിടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ശാസന മാത്രം!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ബിജെപി എംപി മഹാരാജിന്റെ ജനസംഖ്യാ നിയന്ത്രണ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. വിവാദ പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ ബിജെപി എംപിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. വിവാദ പ്രസ്താവനയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരാഞ്ഞിരുന്നു.

ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴുള്ള പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയെങ്കിലും നീക്കം ഫലം കണ്ടില്ല. താന്‍ പ്രസംഗിച്ചത് തിരഞ്ഞെടുപ്പ് റാലിയിലല്ലെന്നും സന്യാസിമാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രസംഗിച്ചതെന്നുമാമ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

വിശദീകരണം ആവശ്യപ്പെട്ടു

വിശദീകരണം ആവശ്യപ്പെട്ടു

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനുവരി നാലുമുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഉന്നാവോ എംപിയുടെ ഭാഗത്തുനിന്നുണ്ടായ നടപടിയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ ആരാഞ്ഞിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിലായിരുന്നു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

നാല് ഭാര്യമാരും നാല്‍പ്പത് മക്കളും

നാല് ഭാര്യമാരും നാല്‍പ്പത് മക്കളും

മീററ്റില്‍ ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടന സമ്മേളനില്‍ സംസാരിക്കുമ്പോഴായിരുന്നു മഹാരാജിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം. രാജ്യത്ത് ജനസംഖ്യ വര്‍ധിപ്പിക്കുന്നത് ഹിന്ദുക്കളലെന്നും നാല് വിവാഹം കഴിച്ച് നാല്‍പ്പത് മക്കള്‍ക്ക് ജന്മം നല്‍കുന്നവരാണ് എന്നുമായിരുന്നു സാക്ഷി മഹാരാജിന്റെ പരാമര്‍ശം.

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

സാക്ഷി മഹാരാജിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കരുതെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 11് ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കൊയിരുന്നു കോടതി ഉത്തരവ്.

എഫ്‌ഐആര്‍

എഫ്‌ഐആര്‍

വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി മീററ്റ് പൊലീസ് സാക്ഷി മഹാരാജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

English summary
The EC in the notice said prima facie the MP from Unnao in poll-bound Uttar Pradesh has violated the model code which came into force on January 4 following announcement of Assembly polls in five states+ , including Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X