കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ ബൂത്ത് പിടുത്തം, സ്മൃതി ഇറാനിയുടെ വാദം അസംബന്ധമെന്ന് കമ്മീഷന്‍, തിരിച്ചടി

Google Oneindia Malayalam News

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 51 മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഉത്തര്‍പ്രദേശിലെ അമേഠിയായിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പരസ്പരം ഏറ്റുമുട്ടുന്ന അമേഠി ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്.

<strong> 'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്</strong> 'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്

അമേഠിയില്‍ രാഹുലിനെതിരെ തുടരുന്ന നിരന്തര ആരോപണം വോട്ടെടുപ്പ് ദിവസവും സ്മൃതി ഇറാനി തുടര്‍ന്നു. പോളിങ് ബൂത്തുകള്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി ആളെ ഏര്‍പ്പാടിക്കെയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപ​ണം. തെളിവെന്നാണോ ചില വീഡിയോകളും സ്മൃതി ഇറാനി പുറത്തുവിട്ടു. എന്നാല്‍ ഈ വിവാദങ്ങളില്‍ യാഥാര്‍ത്ഥ്യം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

2014 ല്‍

2014 ല്‍

2014 ല്‍ രാഹുല്‍ ഗാന്ധിയോട് ഒരു ലക്ഷത്തിലേറെ വോട്ടിന് തോറ്റെങ്കിലും രാജ്യസഭയിലൂടെ പാര്‍ലമെന്‍റിലെത്തുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്ത സ്മൃതി ഇറാനി കഴിഞ്ഞ 5 വര്‍ഷവും മണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു. ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയാലാണ് സ്മൃതി ഇറാനിയും ബിജെപിയും.

ഗുരുതര ആരോപണം

ഗുരുതര ആരോപണം

അമേഠിയില്‍ കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടക്കുന്നതിനെടായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായി രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി സ്മൃതി ഇറാനി രംഗത്ത് എത്തുന്നത്.

ബലം പ്രയോഗിച്ച് വോട്ട്

ബലം പ്രയോഗിച്ച് വോട്ട്

അമേഠിയില്‍ പലയിടങ്ങളിലം കോണ്‍ഗ്രസ് ബൂത്ത് പിടുത്തം നടത്തുന്നുണ്ടെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാരെ കോണ്‍ഗ്രസിന് വേണ്ടി ബലം പ്രയോഗിച്ച് വോട്ട് ചെയ്യിപ്പിക്കുയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.

വീഡിയോയും

വീഡിയോയും

കോണ്‍ഗ്രസിന്‍റെ ബൂത്ത് പിടിത്തും വോട്ടര്‍മാര്‍ സ്ഥിരീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും സ്മൃതി ഇറാനി ട്വിറ്ററില്‍ പങ്കുവെച്ചു. കോണ്‍ഗ്രസ് തന്നെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിപ്പുകയാണെന്നാണ് പ്രായമായ സ്ത്രീ പരാതിപ്പെടുന്ന വീഡിയോയാണ് സ്മൃതി ഇറാനി പങ്കുവെച്ചത്.

നടപടി

നടപടി

താന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകുടത്തേയും താന്‍ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. അവര്‍ നടപടിയെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്മൃതി ഇറാനി പങ്കുവെച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

വാദം തള്ളി കമ്മീഷന്‍

വാദം തള്ളി കമ്മീഷന്‍

എന്നാല്‍ കേന്ദ്രമന്ത്രിയുടെ വാദം പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണം പൂര്‍ണ്ണമായും തെറ്റാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ലാക്കു വെങ്കട്ടേശര്‍ലൂ വ്യക്തമാക്കുന്നത്.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

മൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ബൂത്ത് പിടുത്തമോ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിക്കലോ നടന്നിട്ടില്ലെന്നും ലാക്കു വെങ്കട്ടേശര്‍ലൂ പറഞ്ഞു.

പിന്നില്‍

പിന്നില്‍

സ്മൃതി ഇറാനി പങ്കുവെച്ച വീഡിയോ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റെ അനുയായികളുമാണ് ഇതിന് പിന്നിലെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.

വോട്ട് മോഷ്ടിക്കുന്നു

വോട്ട് മോഷ്ടിക്കുന്നു

രാഹുല്‍ ഗാന്ധി അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും സ്മൃതി ഇറാനി ആരോപിച്ചു.
അവര്‍ പറയുന്നു കാവല്‍ക്കാരന്‍ കള്ളനാണെന്ന്. എന്നാല്‍ അവരാണ് അത്. അവര്‍ വോട്ട് മോഷ്ടിക്കുന്നു. രാഹുല്‍ഗാന്ധി ഇതിന് മറുപടി പറയേണ്ടി വരുമെന്നും സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞു.

ഇല്ലാകഥകള്‍

ഇല്ലാകഥകള്‍

എന്നാല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് എത്തിയതോടെ സ്മൃതി ഇറാനിക്കും കേന്ദ്രമന്ത്രിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാഹുലിന് മുന്നില്‍ മറ്റൊരു തോല്‍വി മുന്നില്‍ കാണുന്ന സ്മൃതി ഇറാനി ഇല്ലാകഥകള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം.

ട്വീറ്റ്

സ്മൃതി ഇറാനി പുറത്തുവിട്ട വീഡിയോ

English summary
election commission denies smriti iranis charges of booth capturing in amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X