കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കസേര മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി സ്ഥാനവും പോകും, കേസും... ശശികല അടപടലം കുടുങ്ങും!

  • By Kishor
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിധി വരാനിരിക്കുന്നു എന്നതായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ ശശികലയ്ക്ക് മുന്നിലുണ്ടായിരുന്ന ഒരു തടസ്സം. അത് രണ്ട് ദിവസം മുമ്പത്തെ കഥ. എന്നാല്‍ ഇപ്പോള്‍ സീന്‍ മാറി. രാജിവെച്ച തീരുമാനം പുനപരിശോധിക്കാന്‍ വരെ തയ്യാറായി, ശശികലയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്ന ഒ പി എസ്.

Read Also: പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്... പനീര്‍ശെല്‍വത്തിന്റെ ഈ ധൈര്യത്തിന് പിന്നില്‍ അമ്മയുടെ ആത്മാവ്?

ശശികലയ്ക്കിപ്പോള്‍ ശനിദശയാണോ എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ പലതാണ്. സ്വത്ത് സമ്പാദനക്കേസില്‍ വിധി വരാന്‍ ഇരിക്കുന്നു. ചുളുവില്‍ മുഖ്യമന്ത്രിയാകാം എന്ന ആഗ്രഹത്തിന് പനീര്‍ശെല്‍വത്തിന്റെ വെല്ലുവിളി. ജയലളിതയുടെ മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം... എന്നാല്‍ ഇതൊന്നുമല്ല എം ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി പദം വരെ ശശികലയ്ക്ക് നഷ്ടപ്പെട്ടേക്കും എന്നതാണ് സ്ഥിതി. ആ കളി ഇങ്ങനെ..

എംഐഎഡിഎംകെ ജനറല്‍ സെക്രട്ടറി

എംഐഎഡിഎംകെ ജനറല്‍ സെക്രട്ടറി

ശശികലയുടെ എം ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി പദമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് അറിയുന്നത്. ഇക്കാര്യം പരിഗണിച്ച കമ്മീഷന്‍ തല്‍ക്കാലം തീരുമാനം എടുത്തിട്ടില്ല. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പാര്‍ട്ടി ചട്ടം നോക്കിയാല്‍ ശശികലയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നിലനില്‍ക്കില്ല എന്നതാണ് സ്ഥിതി.

വോട്ടെടുപ്പ് പോലും നടന്നില്ല

വോട്ടെടുപ്പ് പോലും നടന്നില്ല

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പിലൂടെ മാത്രമേ ആളെ തിരഞ്ഞെടുക്കാന്‍ പറ്റൂ എന്നതാണ് എം ഐ എ ഡി എം കെയുടെ പാര്‍ട്ടി ഭരണഘടന. എന്നാല്‍ ശശികലയെ അങ്ങനെയല്ല തിരഞ്ഞെടുത്തിട്ടുള്ളത് എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. നിയമ പ്രശ്നമായി നേരത്തേയും ഇക്കാര്യം ഉന്നയിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുക്കും എന്നത് ശശികലയുടെ രാഷ്ട്രീയ ഭാവിയെ തന്നെ തുലാസിലാക്കും.

പനീര്‍ശെല്‍വം എടുത്തുപറഞ്ഞു

പനീര്‍ശെല്‍വം എടുത്തുപറഞ്ഞു

ശശികലയെ എംഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചതിലുള്ള ഈ ലൂപ്പ് ഹോളാണ് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഇന്ന് എടുത്ത് പറഞ്ഞത്. ശശികലയുടെ തിരഞ്ഞെടുപ്പ് ഒ പി എസ് ചോദ്യം ചെയ്തുകഴിഞ്ഞു. ശശികല ഇടക്കാല ജനറല്‍ സെക്രട്ടറി മാത്രമാണ് പോലും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കും എന്നും പനീര്‍ശെല്‍വം വ്യക്തമാക്കിക്കഴിഞ്ഞു.

അന്വേഷണം വന്നാല്‍ കുടുങ്ങുമോ

അന്വേഷണം വന്നാല്‍ കുടുങ്ങുമോ

ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഒ പനീര്‍ശെല്‍വം. ജയലളിതയുടെ മരണത്തില്‍ ഉണ്ടെന്നാണ് പനീര്‍ശെല്‍വം പറയുന്നത്. ഈ സംശയങ്ങള്‍ പലതും ശശികലയ്‌ക്കെതിരെ ആണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന തനിക്ക് നേരെ വിരലുകള്‍ നീളുന്നതിനിടെ നടക്കുന്ന അന്വേഷണം ശശികലയ്ക്ക് ക്ഷീണമാകും എന്ന കാര്യം ഉറപ്പ്.

അന്വേഷണം ശശികലയെ ഒതുക്കാനോ

അന്വേഷണം ശശികലയെ ഒതുക്കാനോ

തമിഴ്‌നാട്ടിലെ കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം ആ അധികാരം ഉപയോഗിച്ചാണ് ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ശശികലയെ ലക്ഷ്യം വച്ച് തന്നെയാണ് എന്നാണ് ചെന്നൈ വൃത്തങ്ങള്‍ പറയുന്നത്. ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ട്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. - കൃത്യമാണ് ഒ പി എസിന്റെ വാക്കുകള്‍.

മുഖ്യമന്ത്രിക്കസേരയും സംശയത്തില്‍

മുഖ്യമന്ത്രിക്കസേരയും സംശയത്തില്‍

ഒ പനീര്‍ശെല്‍വം രാജിവെച്ചതോടെ അനായാസം മുഖ്യമന്ത്രിക്കസേരയില്‍ എത്താമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു എന്ന് വി കെ ശശികല. എന്നാല്‍ രണ്ട് ദിവസം കൊണ്ടാണ് സ്ഥിതിഗതികളെല്ലാം മാറി മറിഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്ന് പനീര്‍ശെല്‍വം പറഞ്ഞതോടെ അത്ര എളുപ്പത്തില്‍ ശശികലയുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല എന്നതാണ് സ്ഥിതി. നിയമസഭയില്‍ തനിക്ക് ഭൂരിപക്ഷം തെളിയ്ക്കാനാവും എന്നാണ് ഒ പി എസ് പറയുന്നത്.

ശശികലയ്‌ക്കെതിരെ കൂട്ടായ ആക്രമണം

ശശികലയ്‌ക്കെതിരെ കൂട്ടായ ആക്രമണം

ഒ പനീര്‍ശെല്‍വം മാത്രമല്ല തനിക്കെതിരെ നില്‍ക്കുന്നത് എന്നതാണ് ശശികല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ശശികല വേണ്ട ശശികലയെ തങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞ് ജയലളിതയുടെ ആരാധകര്‍ നേരത്തെ തെരുവില്‍ ഇറങ്ങിയിരുന്നു. ആര്‍ കെ നഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പറഞ്ഞത് ശശികലയെ തങ്ങള്‍ തോല്‍പിക്കും എന്നാണ്. ഇതിനെല്ലാം പുറമേയാണ് ജയലളിതയുടെ മരുമകളായ ദീപയുടെ എതിര്‍പ്പ്. ദീപ ജയകുമാര്‍ ഒ പനീര്‍ശെല്‍വത്തിനൊപ്പം കൂട്ടുകൂടാന്‍ വരെ സാധ്യത തെളിയുന്നുണ്ട്.

സ്വത്ത് സമ്പാദനക്കേസും പൊങ്ങിവന്നു

സ്വത്ത് സമ്പാദനക്കേസും പൊങ്ങിവന്നു

എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി സ്ഥാനം സ്വന്തമാക്കിയ ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങവേയാണ് പഴയ സ്വത്ത് സമ്പാദനക്കേസ് പൊങ്ങിവന്നത്. ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് കേസ് ശശികലയ്‌ക്കെതിരെ ആയുധമാക്കാനുള്ള തയ്യാറെടുപ്പുകള്‍ കര്‍ണാടകയാണ് തുടങ്ങിയത്. ജയലളിത മരിച്ചെങ്കിലും കേസില്‍ ശശികല പെടാനുള്ള സാധ്യതകള്‍ ഏറെയാണ് എന്ന് നിയമവിദഗ്ധര്‍ പറയുന്നു. കേസിലെ രണ്ടാം പ്രതിയാണ് ശശികല.

ശശികലയെ കേസില്‍ നിന്നും ഒഴിവാക്കില്ല

ശശികലയെ കേസില്‍ നിന്നും ഒഴിവാക്കില്ല

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി ഈ ആഴ്ച തന്നെ ഉണ്ടാകാനാണ് സാധ്യത. ജസ്റ്റിസ് പിസി ഘോഷും അമിതാവ റോയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധി പറയാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്രെ. വിധി പ്രതികൂലമായാല്‍ ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ പറ്റില്ല എന്നതാണ് നിലവിലെ സാഹചര്യം. കേസില്‍ ശശികലയ്ക്കും ജയലളിതയുടെ വളര്‍ത്തുമകന്‍ സുധാകരനും ശശികലയുടെ ബന്ധു ഇളവരശിക്കും എതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് കര്‍ണാടകയുടെ പക്ഷം. ജയലളിത മരിച്ചു എന്ന് കരുതി ശശികലയെയും മറ്റ് പ്രതികളെയും കേസില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല.

നടരാജനെ മുഖ്യമന്ത്രിയാക്കാനും ശ്രമം

നടരാജനെ മുഖ്യമന്ത്രിയാക്കാനും ശ്രമം

ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലങ്കില്‍ ഭര്‍ത്താവ് നടരാജനായിരിക്കും അടുത്ത തമിഴ്നാട് മുഖ്യമന്ത്രി എന്ന് വരെ ഒരു അഭ്യൂഹം പരന്നിരുന്നു. കേസിന്റെ വിധി വന്ന് ചിത്രം വ്യക്തമാകുന്നതോടെ നടരാജനില്‍ നിന്നും ശശികല മുഖ്യമന്ത്രിപദം ഏറ്റെടുത്തേക്കുമെന്നും പരക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു പ്രത്യേക കോടതി ജയലളിതയെ നാല് വര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച ജയലളിതയെയും മറ്റ് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. ഇത് ചോദ്യം ചെയ്ത കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതിന്റെ വിധിയാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.

English summary
Election commission may question Sasikala's elevation as party general secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X