കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമന്ത് സോറന്‍ തെറിക്കും; അയോഗ്യനാക്കാന്‍ ശുപാര്‍ശ, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ പരുങ്ങലില്‍...

Google Oneindia Malayalam News

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ നില പരുങ്ങലില്‍. മുഖ്യമന്ത്രി ഹേമന്ത് സോറനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കാന്‍ ശുപാര്‍ശ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ അദ്ദേഹം രാജിവയ്ക്കുമെന്നാണ് വാര്‍ത്തകള്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അയോഗ്യനാക്കി കമ്മീഷന്‍ ശുപാര്‍ശ ചെയ്തതത്രെ. ഇനി തീരുമാനം ഗവര്‍ണറുടേതാണ്. സ്വന്തം പേരില്‍ ഖനിയുടെ പട്ടയം അനുവദിച്ചതാണ് ഹേമന്ത് സോറന് തിരിച്ചടിയായത്. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യസര്‍ക്കാരാണ് ജാര്‍ഖണ്ഡില്‍ ഭരണം നടത്തുന്നത്.

h

എന്നാല്‍ താന്‍ ഇതുവരെ ഒന്നും അറിഞ്ഞില്ലെന്ന് ഹേമന്ത് സോറന്‍ പ്രതികരിച്ചു. മാധ്യമങ്ങളില്‍ നിന്നുള്ള വിവരം മാത്രമാണുള്ളത്. ഔദ്യോഗിക അറിയിപ്പുകള്‍ കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമന്ത് സോറനെതിരെ ബിജെപി നല്‍കിയ പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍ മുഖ്യമന്ത്രിയെ എംഎല്‍എ പദവിയില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

മുദ്ര വച്ച കവറിലാണ് റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. എന്താണ് മുദ്രവച്ച കവറിലുള്ള നിര്‍ദേശമെന്ന് വ്യക്തമല്ല. എന്നാല്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള ശുപാര്‍ശയാണെന്നാണ്. ബിജെപി എംപിയും അദ്ദേഹം പറഞ്ഞാല്‍ കേള്‍ക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുമാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് ഹേമന്ത് സോറന്‍ പ്രതികരിച്ചു.

ബില്‍ക്കീസ് ബാനു കേസില്‍ പൊട്ടിത്തെറിച്ച് നടി ഖുശ്ബു; ബിജെപിയില്‍ നിന്ന് ആദ്യം... മൗനം പാലിച്ച് പാര്‍ട്ടിബില്‍ക്കീസ് ബാനു കേസില്‍ പൊട്ടിത്തെറിച്ച് നടി ഖുശ്ബു; ബിജെപിയില്‍ നിന്ന് ആദ്യം... മൗനം പാലിച്ച് പാര്‍ട്ടി

ഹേമന്ത് സോറന്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പരാതി നല്‍കിയത്. ഗവര്‍ണര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 192 പ്രകാരം പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കമ്മീഷന്‍ പരിശോധനയ്ക്ക് ശേഷം ഗവര്‍ണര്‍ക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. ഇനി ഗവര്‍ണര്‍ ആണ് തീരുമാനം എടുക്കേണ്ടത്.

പരാതി സംബന്ധിച്ച് പരിശോധിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സിറ്റിങ് നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാന സിറ്റിങ് നടത്തിയത്. ചൊവ്വാഴ്ച ഗവര്‍ണര്‍ രമേശ് ബയ്‌സിന് ശുപാര്‍ശ കൈമാറി. ബുധനാഴ്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭിച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെയാണ് വിഷയത്തില്‍ ഹേമന്ത് സോറന്‍ രംഗത്തുവന്നിരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സോറനെ അയോഗ്യനാക്കിയാല്‍ അദ്ദേഹം മുഖ്യമന്ത്രി പദവി രാജിവച്ച് ഒഴിയേണ്ടി വരും. സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ജെഎംഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം.

English summary
Election Commission Recommend Jharkhand Chief Minister Hemant Soren Disqualified as MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X