കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ;കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോടതി
ചെന്നൈ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി കോടതി. കൊവിഡ് രണ്ടാം തരംഗത്തിനിടെ തിരഞ്ഞെടുപ്പ് റാലികൾക്ക് തടയാതെ അവയ്ക്ക് അനുമതി നൽകിയ കമ്മീഷനാണ് രോഗവ്യാപനത്തിന് കാരണക്കാരമെന്ന് കോടതി കുറ്റപ്പെടുത്തി. കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശരിയായ പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ മെയ് 2 ന് വോട്ടെണ്ണൽ തടയുമെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.പൊതുജനാരോഗ്യമാണ് പരമപ്രധാനം. ഭരണഘടനാ സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും ഇത് ഓർമ്മിപ്പിക്കേണ്ടി വരുന്നത് സങ്കടകരമാണെന്നും കോടതി പറഞ്ഞു .പൗരൻ ജീവിച്ചിരുന്നാൽ മാത്രമേ ജനാധിപത്യ റിപ്പബ്ലിക് ഉറപ്പുനൽകുന്ന അവകാശങ്ങൾ അവർക്ക് അനുഭവിക്കാൻ സാധിക്കൂവെന്നും ചീഫ് ജസ്റ്റിസ് സാനിബ് ബാനർജീ പറഞ്ഞു.
നിലവിൽ ഏറ്റവും പ്രധാനം നിലനിൽപ്പും അതിജീവനവുമാണ്. ബാക്കിയുള്ള വിഷയങ്ങളെല്ലാം രണ്ടാമതാണെന്നും കോടി പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം തടയാൻ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന ഇസി ഉദ്യോഗസ്ഥരുടെ വാദത്തിനെതിരേയും കോടതി ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് റാലികൾ നടന്നപ്പോൾ നിങ്ങൾ മറ്റേതെങ്കിലും ഗ്രഹത്തിലായിരുന്നോവെന്ന് കോടതി ചോദിച്ചു.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍
ആരോഗ്യ സെക്രട്ടറിയുമായി ആലോചിച്ച് വോട്ടെണ്ണൽ ദിവസത്തിനായി കോവിഡ് -19 പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ഏപ്രിൽ 30 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോടും തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും കോടതി നിർദ്ദേശിച്ചു.
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍












Click it and Unblock the Notifications