മോദി സുനാമിയില്‍ മുങ്ങി ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്സ്...!! കോഴക്കാരന്‍ മുഖ്യമന്ത്രിയടക്കം തോറ്റമ്പി..!
ദില്ലി: മോദിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ തേരോട്ടത്തില്‍ ഉത്തര്‍ പ്രദേശിനൊപ്പം ഉത്തരാഖണ്ഡും കീഴടങ്ങി. ഉത്തരാഖണ്ഡില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ വന്‍ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന് ഇവിടെ വെറും 36 സീറ്റുകള്‍ മതി. ഈ മാജിക് നമ്പര്‍ മറികടന്ന് ബിജെപി ഭരണം ഉറപ്പിച്ചു കഴിഞ്ഞു.
Read Also: ഇതിഹാസ സമര നായിക ഇറോം ശര്‍മിളയ്ക്ക് ദയനീയ തോല്‍വി..!! മത്സരിച്ചത് സിപിഎം പിന്തുണയോടെ..!
Read Also: ആം ആദ്മി ഗോവയില്‍ വയസ്സറിയിച്ചേ ഇല്ല..! പഞ്ചാബില്‍ കഷ്ടി രണ്ടാമത്..!പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി !
അതേസമയം ദയനീയമായ തോല്‍വിയാണ് ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് നേരിടേണ്ടി വന്നത്. അവരുടെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് അടക്കമുള്ള പ്രമുഖര്‍ തോറ്റു.

മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ട് മണ്ഡലങ്ങളിലേക്കാണ് ഇത്തവണ മത്സരിച്ചത്. ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തിലും കിച്ചാ മണ്ഡലത്തിലും. ഹരിദ്വാര്‍ റൂറലിലും കിച്ചയിലും റാവത്ത് തോല്‍വിയേറ്റു വാങ്ങി.

കടുത്ത ഭരണവിരുദ്ധ വികാരമാണ് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുഖ്യമന്ത്രി തന്നെ അഴിമതിക്കേസില്‍ പെട്ടത് കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടിയായി. അവിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാരെ കോഴ കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ മുതല്‍ ഉത്തരാഖണ്ഡിലെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസ്സ് ഭരണം അവസാനിപ്പിച്ച് ബിജെപി ജയിക്കുമെന്ന പ്രവചനമായിരുന്നു നടത്തിയിരുന്നത്.

ഉത്തരാഖണ്ഡില്‍ ആകെയുള്ള 70 സീറ്റുകളില്‍ 32ല്‍ വിജയിച്ചാണ് കഴിഞ്ഞ തവണ ഹരീഷ് റാവത്ത് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അന്ന് 33.8 ശതമാനം വോട്ടുകള്‍ നോടിയ കോണ്‍ഗ്രസ്സിന് കനത്ത വെല്ലുവിളി ബിജെപി ഉയര്‍ത്തിയിരുന്നു. 33.1 ശതമാനം വോട്ടുകള്‍ നേടിയ ബിജെപി 31 സീറ്റുകളില്‍ വിജയം നേടിയിരുന്നു. ബിഎസ്പി 3 സീറ്റുകളിലും വിജയിച്ചു.












Click it and Unblock the Notifications