അമാനുഷിക ശക്തിയോ??...!!! ഇവൻ തൊട്ടാൽ ബൾബ് കത്തും!!! അമ്പരന്ന് ശാസ്ത്രലോകം

  • Posted By:
Subscribe to Oneindia Malayalam

രാജസ്ഥാൻ: ശാസ്ത്രലോകവും ഈ എട്ടു വയസുകാരൻ ബാലന്റെ മുന്നിൽ അമ്പരന്നു നിൽക്കുന്നു. ശരീരത്ത് വൈദ്യുതിയുമായി ജീവിക്കുന്ന ബാലൻ. രാജസ്ഥാനിലെ അജ്മേറിലുള്ള എട്ടു വയസുകാരനാണ് ഈ അത്ഭുത കഴിവിനുടമ. ഇവന്റെ ശരീരത്ത് ബൾബ് സ്പർശിച്ചാൽ അതു പ്രകാശിക്കും.ഇതിന്റെ കാരണമെന്താണെന്നു ആരും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ശാസ്ത്രലോകത്തിനു പോലും കൃത്യമായൊരു ഉത്തരം പറയാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.

എന്നാൽ അജ്മേർ ഗ്രാമവാസികൾ വിശ്വസിക്കുന്നത് കുട്ടിക്ക് അമാനുഷിക ശക്തി ഉണ്ടെന്നാണ്.അതുകൊണ്ടാണ് കുട്ടി സ്പർശിച്ചാൽ വൈദ്യുതിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ബൾബുകൾ പ്രകാശിക്കുന്നത്. കുട്ടിയുടെ ശരീരം ഒരു വൈദ്യുതി ചാലകമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ ബാലന് വേറെ ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്ല. . സാധാരണ മനുഷ്യനെ പോലെയാണെന്നാണ്  വീട്ടുകാർ പറയുന്നത്.

bulb

കഴിഞ്ഞ ദിവസമാണ് തൊട്ടൽ ബൽബ് കത്തുന്ന വീഡിയോ പുറത്തു വന്നത്. എന്തായാലും ഇതു യൂട്യൂമ്പിൽ വൻ ഹിറ്റായിട്ടുണ്ട്. കുട്ടിയും അച്ഛനുമാണ് വീഡിയോയിലുള്ളത്. എങ്ങനെയാണ് കുട്ടി സ്പർശിച്ചപ്പോൾ വൈദ്യുതി ഉണ്ടായതെന്നു വീഡിയോ കണ്ടവർ പ്രകടിപ്പിക്കുന്ന ചോദ്യമാണ്.

English summary
8 year old boy body generate small amount of electricity.
Please Wait while comments are loading...