500 കിലോ ഭാരമുള്ള യുവതിയുടെ ഭാരം 6 മാസംകൊണ്ട് 200 കിലോ കുറയ്ക്കുമെന്ന് ഡോക്ടര്‍മാര്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയെന്ന് കരുതുന്ന ഈജിപ്ത് സ്വദേശി ഇമാന്‍ അബ്ദിലത്തീഫിന്റെ ഭാരം 500 കിലോയില്‍ നിന്നും ആറുമാസംകൊണ്ട് 200 കിലോ കുറയ്ക്കുമെന്ന് ഡോക്ടര്‍മാര്‍. മുംബൈയില്‍ സൈഫീ ആശുപത്രിയില്‍ കഴിഞ്ഞദിവസം ചികിത്സയ്‌ക്കെത്തിയ ഇമാന്റെ ചികിത്സ തിങ്കളാഴ്ച മുതല്‍ തുടങ്ങിക്കഴിഞ്ഞു.

ഭാരം കുറയ്ക്കുന്ന ചികിത്സയ്ക്ക് പേരുകേട്ട ഡോക്ടറായ മുഫസല്‍ ലക്ദവാലയാണ് ഇമാന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തുടര്‍ച്ചയായ ചികിത്സയിലൂടെ ഇമാന്റെ ഭാരം 100 കിലോയില്‍ താഴെ ആക്കുകയെന്നതാണ് ഡോക്ടര്‍മാരുടെ ലക്ഷ്യം. ആദ്യത്തെ ആറുമാസത്തിനകം 200 കിലോ ഭാരം കുറയ്ക്കുന്നതോടെ ഇമാന് ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞേക്കും.

emanahmed

സ്വന്തമായി ഇരിക്കാനും, ഭക്ഷണം കഴിക്കാനും, ബാത്‌റൂമില്‍ പോകാനും ഇമാനെ പ്രാപ്തയാക്കുകയാണ് ഡോക്ടര്‍മാരുടെ ആദ്യത്തെ പരിശ്രമം. ഇമാന്റെ ശരീരത്തില്‍ 70-100 കിലോ ദ്രവരൂപത്തിലുള്ളതാണ്. ഇത് കുറച്ചുകൊണ്ടുവരും. ആശുപത്രിയില്‍ എത്തി രണ്ടുദിവസം ഇമാന്റെ സാധാരണ ദിവസത്തെ ഭക്ഷണക്രമമാണ് തുടര്‍ന്നതെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഡയറ്റ് ആരംഭിച്ചിട്ടുണ്ട്.

ദ്രവരൂപത്തലുള്ള ആഹാരവും, കൂടുതല്‍ പ്രോട്ടീന്‍ ഉള്ള ആഹാരവും നല്‍കി സ്ഥിരമായി നല്‍കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചുകൊണ്ടുവരികാണെന്ന് ഡോക്ടര്‍ പറഞ്ഞു. അമിതഭാരംമൂലം വര്‍ഷങ്ങളായി മുറിക്ക് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഇമാനെ പ്രത്യേക വിമാനത്തില്‍ കഴിഞ്ഞദിവസമാണ് മുംബൈയില്‍ എത്തിച്ചത്. ഇതിനുമാത്രം 83 ലക്ഷം രൂപ ചെലവഴിച്ചു. ഇമാന്റെ മുഴുവന്‍ ചികിത്സാ ചെലവും ആശുപത്രി തന്നെയാണ് വഹിക്കുന്നത്.


English summary
Eman Ahmed, the world’s heaviest woman, will have to lose 200kg in six months
Please Wait while comments are loading...