Get Updates
Get notified of breaking news, exclusive insights, and must-see stories!

വാതുവെപ്പ്; പിന്നാമ്പുറ കഥകള്‍ 'അസര്‍' എന്ന സിനിമയിലുണ്ടാകും

മുംബൈ: ഇന്ത്യകണ്ട മികച്ച ക്രിക്കറ്റര്‍മാരിലൊരാളും ക്യാപ്റ്റനുമായ മുഹമ്മദ് അസറുദ്ദീന്റെ ജീവിതം പറയുന്ന 'അസര്‍' എന്ന സിനിമ തീയേറ്ററിലെത്താനിരിക്കയാണ്. ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാശ്മി നായകനാകുന്ന ചിത്രത്തില്‍ ക്രിക്കറ്റ് വാതുവെപ്പിന്റെ പിന്നാമ്പുറ കഥകളും ഉണ്ടാകുമെന്നാണ് വിവരം. ഇമ്രാന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമേ കാണികള്‍ക്ക് അറിയൂ. ഗ്രൗണ്ടിന് പുറത്ത് ലോക്കര്‍ റൂമുകളില്‍, ഹോട്ടലുകളില്‍, കോറിഡോറുകളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല. ഇവയെല്ലാം തന്റെ പുതിയ ചിത്രത്തിലുണ്ടാകുമെന്ന് ഇമ്രാന്‍ പറഞ്ഞു. അസറുദ്ദീന്‍ തന്നെയാണ് ഇവയെക്കുറിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ച് നല്‍കിയത്.

emraan

അസര്‍ നല്ലൊരു മനുഷ്യനാണെന്ന് ഇമ്രാന്‍ പറയുന്നു. എല്ലാ കാര്യങ്ങളും വളച്ചുകെട്ടില്ലാതെ തുറന്നുപറയും. ക്രിക്കറ്റ് പുറത്തെ അധോലോകത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ അസറുദ്ദീനുമായുള്ള കൂടിക്കാഴ്ചകള്‍ സഹായകരമായെന്ന് ഇമ്രാന്‍ വ്യക്തമാക്കി. സിനിമയ്ക്ക് വേണ്ടി ഒരുപാട് പഠിക്കേണ്ടിവന്നു. അസറുദ്ദീന്‍ മുംബൈയിലുള്ളപ്പോഴൊക്കെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നും ബോളിവുഡ് നടന്‍ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന് വേറിട്ട കളി സമ്മാനിച്ച കളിക്കാരനാണ് അസറുദ്ദീന്‍. ഫീല്‍ഡിലും ബാറ്റിങ്ങിലും തന്റെതായ ടെക്‌നിക്കുകള്‍ അസര്‍ വികസിപ്പിച്ചിരുന്നു. കൈക്കുഴ ഉപയോഗിച്ചുള്ള അസറുദ്ദീന്റെ ഷോട്ടുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയവാണ്. ഒത്തുകളി വിവാദത്തില്‍പെട്ട അസറുദ്ദീന്‍ 2000 നവംബര്‍ 27നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ലഭിച്ചു. 2012ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി വിലക്ക് നീക്കിയെങ്കിലും അപ്പോഴേക്കും പ്രായം അതിക്രമിച്ചുകഴിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+