കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ് ബജറ്റില്‍ പശുക്കളുടെ സംരക്ഷണത്തിന് 98.5 കോടി

  • By അൻവര്‍ സാദത്ത്
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമല്ലെന്ന് ഇനി ആരും പറയില്ല. കാരണം യുപി ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തന്നെ. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ കൃഷിയിടത്തിലെ വിള കടിച്ചുതിന്നുന്നത് കര്‍ഷകര്‍ക്ക് എന്നും ഒരു തലവേദനയാണ്. ഇതിന് പരിഹാരമായി ഇത്തരം പശുക്കളെ പാര്‍പ്പിക്കാനുള്ള ഗോശാലകള്‍ ആരംഭിക്കാന്‍ 98.5 കോടി രൂപ വകയിരുത്തിയ സര്‍ക്കാര്‍ കൃഷിസ്‌നേഹികള്‍ തന്നെയല്ലേ.

രാമക്ഷേത്ര നിര്‍മാണത്തിന് സുന്നികളും സഹകരിക്കുമെന്ന് മന്ത്രി; ഷിയാക്കള്‍ നേരത്തെ പിന്തുണച്ചുരാമക്ഷേത്ര നിര്‍മാണത്തിന് സുന്നികളും സഹകരിക്കുമെന്ന് മന്ത്രി; ഷിയാക്കള്‍ നേരത്തെ പിന്തുണച്ചു

യുപി ധനമന്ത്രി രാജേഷ് അഗര്‍വാളിന്റെ ബജറ്റ് അവതരണത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ഷകര്‍ക്ക് അനുകൂലമായ ഗോശാല പദ്ധതിയെക്കുറിച്ച് വാചാലമായി. ആദ്യം നഗരപ്രദേശങ്ങളിലും പിന്നീട് ഗ്രാമങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. അനധികൃത അറവിനെതിരെ നടപടി കര്‍ശനമാക്കിയതോടെ അലഞ്ഞുതിരിയുന്ന പശുക്കളുടെ എണ്ണമേറിയിരുന്നു. പശുക്കളെ മരണത്തില്‍ നിന്നും രക്ഷിച്ചെങ്കിലും അവയുടെ പരിപാലനവും തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ആദിത്യനാഥ് വൃന്ദാവനില്‍ നടന്ന ചടങ്ങിനിടെ വ്യക്തമാക്കിയിരുന്നു.

 cow2

അലഞ്ഞുതിരിയുന്ന കന്നുകാലികളെ പരിപാലിക്കാനുള്ള സര്‍ക്കാര്‍ നീക്കം നല്ലതാണെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി അനിമല്‍ ഹസ്ബന്‍ഡ്രി & ഡയറി വിഭാഗം പ്രൊഫസര്‍ ഡിസി റായ് പ്രതികരിച്ചു. സംസ്ഥാനത്തെ തനതായ പശു ബ്രീഡുകളെ സംരക്ഷിക്കാനുള്ള നീക്കത്തെയും അദ്ദേഹം പ്രശംസിച്ചു. മൃഗസംരക്ഷണത്തിനായി വിവിധ സ്‌കീമുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 200 കോടി രൂപയ്ക്ക് അടുത്താണ് ഈ പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്.

English summary
Former English cricket club captain jailed for having sex with underage girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X