Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ജീവിക്കണോ? വന്ദേമാതരം ചൊല്ലണം!! ഉത്തര്‍ പ്രദേശ് കത്തുന്നു, വെടിവയ്പ്പ്, മരണം, അറസ്റ്റ്

ലഖ്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ കാസ്ഗഞ്ചിലുണ്ടായ സംഘര്‍ഷത്തില്‍ അയവില്ല. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ തുടര്‍ച്ചയായി പലയിടത്തും അക്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കിയ ഭരണകൂടം കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. എബിവിപിയുടേയും വിഎച്ച്പിയുടെയും മാര്‍ച്ചിനിടെയാണ് സംഘര്‍ഷം തുടങ്ങിയത്. പിന്നീട് കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുകയായിരുന്നു. അക്രമത്തിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

തിരങ്ക ബൈക്ക് റാലി

തിരങ്ക ബൈക്ക് റാലി

തിരങ്ക ബൈക്ക് റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച റാലി കടന്നു പോകുന്ന സ്ഥലത്ത് ഗ്രാമീണരും സംഘപരിവാര സംഘടനാ പ്രവര്‍ത്തകരും വാക് തര്‍ക്കമുണ്ടായതാണ് പ്രശ്‌നത്തിന് കാരണം. പിന്നീട് വെടിവയ്പ്പുണ്ടാകുകയായിരുന്നു.

 എബിവിപി പ്രവര്‍ത്തകന്‍

എബിവിപി പ്രവര്‍ത്തകന്‍

എബിവിപി പ്രവര്‍ത്തകനായ ചന്ദന്‍ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് സംഘര്‍ഷത്തിനിടെ വെടിയേല്‍ക്കുകയായിരുന്നു. ആര്‍എസ്എസ്, എബിവിപി, വിഎച്ച്പി പ്രവര്‍ത്തകരാണ് റാലിയിലുണ്ടായിരുന്നത്. പ്രദേശത്തെ കോളേജിലെ കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് ചന്ദന്‍ ഗുപ്ത.

സമരം തുടങ്ങി

സമരം തുടങ്ങി

ചന്ദന്‍ ഗുപ്തയുടെ മരണത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇയാളുടെ മാതാപിതാക്കള്‍ കാസ്ഗഞ്ചില്‍ ധര്‍ണ നടത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സുതാര്യമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂവെന്നും മാതാപിതാക്കള്‍ പറയുന്നു.

വന്ദേമാതരം

വന്ദേമാതരം

നൂറു കണക്കിന് യുവാക്കളാണ് റാലിയില്‍ പങ്കെടുത്തിരുന്നത്. കാവിക്കൊടി പിടിച്ച് ബൈക്കിലെത്തിയ സംഘം വന്ദേമാതരം എന്ന് വിളിക്കുന്നുണ്ടായിരുന്നു. ഇവര്‍ സംഘര്‍ഷം തുടങ്ങിയ തെരുവില്‍ നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എന്‍ഡിടിവിക്ക് ലഭിച്ചു.

നാട്ടുകാരുടെ ഇടപെടല്‍

നാട്ടുകാരുടെ ഇടപെടല്‍

തെരുവില്‍ നിന്ന് മുദ്രാവാക്യം വിളിച്ച റാലിയിലുണ്ടായിരുന്നവരോട് മുന്നോട്ട് നീങ്ങാന്‍ നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റാലി നടത്തിയവര്‍ നീങ്ങിയില്ല. തങ്ങള്‍ നീങ്ങില്ലെന്നും റാലിയുടെ റൂട്ട് മാറ്റില്ലെന്നും അവര്‍ ശഠിച്ചു.

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍

പിന്നീട് നാട്ടുകാര്‍ ഒരുഭാഗത്തും റാലി നടത്തുന്നവര്‍ മറുഭാഗത്തുമായി ഏറെ നേരം തമ്പടിച്ചു. തുടര്‍ന്ന് എല്ലാ നാട്ടുകാരോടും വന്ദേമാതരം ചൊല്ലാന്‍ റാലി നടത്തിയവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്നും അവര്‍ ഭീഷണി മുഴക്കി.

കല്ലേറും വെടിവയ്പ്പും

കല്ലേറും വെടിവയ്പ്പും

തൊട്ടുപിന്നാലെ കല്ലേറുണ്ടായി. വെടിയൊച്ചയും കേട്ടു. നൗഷാദ് എന്ന യുവാവിന് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ വീട്ടില്‍ ജോലിയിലേര്‍പ്പിട്ടിരിക്കെയാണ് വെടിയേറ്റത്. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷം പല മേഖലകളിലും ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഹമ്മദ് അക്രം

മുഹമ്മദ് അക്രം

സംഘര്‍ഷത്തെ പറ്റി അറിയാതെ കാസിഗഞ്ചിലൂടെ വന്ന ലക്ഷ്മിപൂര്‍ ഖേരിയിലെ മുഹമ്മദ് അക്രത്തിന് നേരെ ആക്രമണമുണ്ടായി. അലിഗഡിലെ വീട്ടിലുള്ള ഭാര്യയെ കാണാന്‍ പോകുകയായിന്നു അക്രം. ഭാര്യയ്ക്ക് സര്‍ജറി ഉള്ളതിനാലാണ് ഇയാള്‍ വീട്ടിലേക്ക് തിരിച്ചത്.

കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശ്രമം

കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശ്രമം

കാസിഗഞ്ചിലെത്തിയപ്പോള്‍ അക്രത്തിന്റെ കാര്‍ ഒരു സംഘം വളഞ്ഞു. അക്രത്തിനെ പിടിച്ചിറക്കി. കണ്ണിന് കുത്തി. കണ്ണ് ചൂഴ്‌ന്നെടുക്കാനുള്ള ശ്രമമായിരുന്നു. അപ്പോഴേക്കും പോലീസും മറ്റു കൂറേ ആളുകളുമെത്തി. അതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് അക്രം പറയുന്നു.

ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി

ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി

അക്രമിപ്പോള്‍ അലിഗഡിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. മതിയായ പോലീസിനെ അക്രമം നടക്കുന്ന സ്ഥലത്ത് വിന്യസിച്ചില്ലെന്ന ആക്ഷേപമുണ്ട്. ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ് സംഘര്‍ഷ മേഖലയില്‍. ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ച ജില്ലാ ഭരണകൂടം കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+