കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകരില്ലെങ്കിൽ ഭക്ഷണവുമില്ല, നീതിയില്ലെങ്കിൽ വിശ്രമമില്ല, കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒമ്പതുകാരി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഒമ്പതുവയസ്സുകാരി. പരിസ്ഥിതി പ്രവർത്തകയെന്ന നിലയിൽ പ്രശസ്തയായ ലിസിപ്രിയ കാങ്കുജമാണ് കർഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. ലോകത്തുള്ള കാലാവസ്ഥാ പരിസ്ഥിതി പ്രവർത്തകർ കർഷകർക്കൊപ്പമുണ്ടെന്നും ലിസിപ്രിയ കർഷകരോട് പറഞ്ഞു. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിപ്പ് ഇവിടെയെത്തിയ ലിസിപ്രിയ ഇവിടെ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

 സമരങ്ങള്‍ ഡല്‍ഹി കീഴടക്കിയ വര്‍ഷം; 2020ല്‍ ആളിക്കത്തി എരിഞ്ഞുകത്തുന്ന പൗരത്വ പ്രക്ഷോഭം സമരങ്ങള്‍ ഡല്‍ഹി കീഴടക്കിയ വര്‍ഷം; 2020ല്‍ ആളിക്കത്തി എരിഞ്ഞുകത്തുന്ന പൗരത്വ പ്രക്ഷോഭം

'എന്റെ ശബ്ദം ലോകമെങ്ങും കേൾക്കുമെന്ന് കരുതുന്നു. കർഷകരില്ലെങ്കിൽ ഭക്ഷണമില്ല. നീതിയില്ലെങ്കിൽ വിശ്രമമില്ലെന്നും ലിസിപ്രിയ ട്വിറ്ററിൽ കുറിച്ചു.ദില്ലിയിൽ കർഷക സമരം നടക്കുന്ന അതിർത്തികളിൽ അതിശൈത്യത്തിലും മാതാപിതാക്കൾക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം 14 ദിവസങ്ങൾ ചെലവഴിച്ച കുട്ടികളെ കണ്ടുവെന്നും കങ്കുജം ട്വിറ്ററിൽ കുറിച്ചു. കൈക്കുഞ്ഞുമായി സമരം ചെയ്യുന്ന കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലിസിപ്രിയ ട്വിറ്ററിൽ കുറിച്ചത്.

kangujam-160

അതേസമയം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വൈക്കോൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ തീയിടരുതെന്ന് ലിസിപ്രിയ കർഷകരോട് അപേക്ഷിച്ചിട്ടുണ്ട്. ഇടക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കം, വളർച്ച, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ കാർഷിക വിളകൾ നശിപ്പിക്കുന്നു. വർഷംതോറും ആയിരക്കണക്കിന് കർഷകരാണ് മരിക്കുന്നത്. കർഷകരുടെ ശബ്ദം കേൾക്കാൻ നമ്മുടെ നേതാക്കൾക്ക് തയ്യാറാകണമെന്നും ലിസിപ്രിയ പറഞ്ഞു.

മണിപ്പൂർ സ്വദേശിയായ ലിസിപ്രിയ നേരത്തെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയത്തിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പുറമേ പാർലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.

Recommended Video

cmsvideo
Cow and Cattle will be part of farmers protest | Oneindia Malayalam

Twitter/ PublishCurate a story with TwitterWhat would you like to embed?Enter a Twitter URLhttps://twitter.com/LicypriyaK/status/1337787374227443712Get WidgetThat’s all we need, unless you’d like to set customization options.By embedding Twitter content in your website or app, you are agreeing to the Developer Agreement and Developer Policy. Copied!Paste this code directly into the HTML portion of your site, and you'll be good to go. Need more info? Check out our developer docs.Close© 2020 Twitter, IncAboutHelpTermsPrivacyCookiesBlogAdvertiseBusinessesMediaDevelopersTweetDeckPartners

English summary
Environment activist Licypriya Kangujam supports farmers protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X