ഈറോഡ് ഫലം; സ്റ്റാലിന്‍ തരംഗത്തില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം, എന്‍ഡിഎക്ക് തിരിച്ചടി
കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന ഇ തിരുമഹന്‍ എവേരയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇവിടെ 2.27 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്

ചെന്നൈ: ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡി എം കെ- കോണ്‍ഗ്രസ് സഖ്യത്തിന് ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ വി കെ എസ് ഇളങ്കോവന് 70 വോട്ടിന്റെ ലീഡ് ലഭിച്ചു. 398 പോസ്റ്റല്‍ വോട്ടുകള്‍ ആണ് ഉണ്ടായിരുന്നത്.
മുന്‍ എം എല്‍ എയുമായ കെ എസ് തെന്നരസുവാണ് എ ഐ എ ഡിഎം കെ സ്ഥാനാര്‍ത്ഥി. പോസ്റ്റല്‍ വോട്ടിന് ശേഷം ഇ വി എം വോട്ടുകള്‍ ഈറോഡില്‍ എണ്ണാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യ മണിക്കൂറില്‍ തന്നെ 2000 ത്തിലേറെ വോട്ടിന്റെ ലീഡ് ഇളങ്കോവന് ലഭിച്ചിട്ടുണ്ട്. ഉച്ചക്ക് മുന്‍പ് തന്നെ ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ അന്തിമഫലം പുറത്ത് വരും എന്നാണ് സൂചന.
ആദ്യം ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എ ഐ എ ഡിഎം കെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ബി ജെ പി തയ്യാറാകുകയായിരുന്നു. തമിഴ്‌നാട്ടില്‍ സി പി എമ്മും മുസ്ലീം ലീഗും കോണ്‍ഗ്രസും ഭാഗമായ സെക്യുലര്‍ പ്രോഗ്രസീവ് അലയന്‍സിനെ (എസ് പി എ) ഡി എം കെ ആണ് നയിക്കുന്നത്.
ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഡി എം കെ , എ ഐ എ ഡിഎം കെ സ്ഥാനാര്‍ത്ഥികളെ കൂടാതെ നാം തമിഴര്‍ കാച്ചിയുടെ (എന്‍ ടി കെ) മേനക നവനീധന്‍, ദേശിയ മര്‍പോകു ദ്രാവിഡ കഴകത്തിന്റെ എസ് ആനന്ദ് എന്നിവരും മത്സരരംഗത്തുണ്ട്.
2021 ല്‍ തമിഴ്‌നാട്ടില്‍ ഡി എം കെ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് ആണിത്. കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന ഇ തിരുമഹന്‍ എവേരയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലത്തില്‍ 2.27 ലക്ഷം വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications