കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസോര്‍ട്ട് ഉടമകളെയും അകത്തുകയറ്റില്ലേ..... അതോ പുറത്താക്കിയോ!! പരിഹാസവുമായി സുപ്രീം കോടതി!!

റിസോര്‍ട്ട് രാഷ്ട്രീയത്തെ പരിഹസിച്ച് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തില്‍ രാഷ്ട്രീയം നിര്‍ണായക സമയത്തിലൂടെ കടന്നുപോകുകയാണ്. ആരുഭരിക്കുമെന്ന തര്‍ക്കം അവിടെ നിലനില്‍ക്കുന്നുണ്ട്. അതേസമയം ഭൂരിപക്ഷം സംബന്ധിച്ച വാദം സുപ്രീം കോടതിയില്‍ എത്തി നില്‍ക്കുകയാണ്. കോടതി ബിജെപിയുടെയും യെദ്യൂരപ്പയുടെയും വാദങ്ങള്‍ തള്ളുകയും അടുത്ത ദിവസം നാലു മണിക്കുള്ളില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കോടതിയുടെ കളിയാക്കലുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ വിധേയമായി. കര്‍ണാടകയിലെ റിസോര്‍ട്ട് നാടകങ്ങളെയാണ് കോടതി പരിഹസിച്ചത്. എംഎല്‍എമാരെ റിസോര്‍ട്ടില്‍ പൂട്ടിയിട്ടതിനാല്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് പോലും അകത്ത് കയറാനാവാത്ത അവസ്ഥയാണെന്ന് സുപ്രീം കോടതി പരിഹസിച്ചു. ഇനി അവര്‍ കയറാന്‍ തീരുമാനിച്ചാല്‍ തന്നെ തടയുന്ന അവസ്ഥയാണെന്നും കോടതി പറഞ്ഞു.

1

ഇതിനിടെ യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ മണ്ടത്തരം കൊണ്ടും കോടതി മുറിയില്‍ ചിരിപടര്‍ന്നു. എംഎല്‍എമാര്‍ കൊച്ചിയിലാണെന്നും ഇവരെ എത്തിക്കാന്‍ കുറച്ച് കൂടി സമയം അനുവദിക്കണമെന്നുമായിരുന്നു റോഹ്തഗിയുടെ ആവശ്യം. ഇത് ആദ്യമായിട്ടാണോ ഒരു സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പോകുന്നതെന്ന പരിഹാസ ചോദ്യമാണ് റോഹ്തഗിക്ക് നേരിടേണ്ടി വന്നത്. കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും പറഞ്ഞ സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി പറഞ്ഞതോടെ റോഹ്തഗിക്ക് അടിയറവ് പറയേണ്ടി വന്നു.

ഇതിന് ശേഷമാണ് കോടതി റിസോര്‍ട്ട് നാടകത്തെ പരിഹസിച്ചത്. റിസോര്‍ട്ട് ഉടമകള്‍ക്ക് സ്വന്തം സ്ഥാപനത്തിലേക്ക് കയറാന്‍ പോലും സാധിക്കുന്നില്ലെന്ന് പരാതിയുടെയും കോടതി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ക്ക് പുറമേ ബിജെപിയുടെയും എംഎല്‍എമാരും റിസോര്‍ട്ടില്‍ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

നാളെ 11 മണിക്ക് അസംബ്ലി ചേരും.. എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും.. പിന്നാലെ വിശ്വാസവോട്ട്!!നാളെ 11 മണിക്ക് അസംബ്ലി ചേരും.. എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും.. പിന്നാലെ വിശ്വാസവോട്ട്!!

Recommended Video

cmsvideo
എന്തുകൊണ്ട് ബിജെപി കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി? | Oneindia Malayalam

എംഎല്‍എമാര്‍ രക്ഷപ്പെട്ടത് മൂന്ന് ബസുകളിലായി: എട്ട് മണിക്കൂര്‍ നീണ്ട യാത്ര, പിന്നില്‍ ശിവകുമാര്‍!എംഎല്‍എമാര്‍ രക്ഷപ്പെട്ടത് മൂന്ന് ബസുകളിലായി: എട്ട് മണിക്കൂര്‍ നീണ്ട യാത്ര, പിന്നില്‍ ശിവകുമാര്‍!

English summary
റിസോര്‍ട്ട് രാഷ്ട്രീയത്തെ പരിഹസിച്ച് സുപ്രീം കോടതി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X