കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനൊപ്പം മുന്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു, സംഭവത്തിന് പിന്നില്‍

Google Oneindia Malayalam News

ദില്ലി: അഴിമതി ആരോപണം ഉന്നയിക്കപ്പെട്ട് സിബിഐ റെയ്ഡിനെ തുടര്‍ന്ന് മുന്‍ കോര്‍പ്പറേറ്റ് അഫേഴ്‌സ് ഉദ്യോഗസ്ഥനും മകനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോര്‍പ്പറേറ്റ് കാര്യ മുന്‍ ജനറല്‍ ഡയറക്ടര്‍ ബി എസ് ബന്‍സാലും മകനുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദില്ലിയിലെ വസതിയിലായിരുന്നു സംഭവം.

ജൂലൈയില്‍ ബന്‍സാലിന്റെ ഭാര്യ സത്യബാലയും മകള്‍ നേഹയും ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ബന്‍സാലിന്റെയും മകന്റെയും ആത്മഹത്യാശ്രമം. സിബിഐ റെയ്ഡാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭാര്യയും മകളും എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികള്‍ ആയിരിക്കില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

bk-bansal

കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന ബന്‍സാലിന്റെ വീട്ടില്‍ ജൂലൈ 16നായിരുന്നു സിബിഐ റെയ്ഡ് നടത്തിയത്. പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് കൈക്കൂലിയായി ഒമ്പത് ലക്ഷം രൂപ സ്വീകരിച്ചെന്നായിരുന്നു ബന്‍സാലിനെതിരെ ഉയര്‍ന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് എട്ടിടങ്ങളിലാണ് സിബിഐ തിരച്ചില്‍ നടത്തിയത്.

ബന്‍സാലിന്റെ വീട്ടില്‍ നിന്ന് 60 ലക്ഷം രൂപ പണമായും 20 വസ്തുക്കളുടെ രേഖകളും 60 ബാങ്ക് അക്കൗണ്ട് രേഖകളും ലഭിച്ചുവെന്നാണ് കണ്ടെടുത്തുവെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ബന്‍സാലിനെതിരെ സിബിഐ കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വ്വീസിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് ഓഫീസറായിരുന്ന ബന്‍സാലിന് കോര്‍പ്പറേറ്റ് കാര്യ ഡയറക്ടര്‍ ജനറലായി കഴിഞ്ഞ വര്‍ഷമാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

English summary
Ex-Bureaucrat and son commits suicide after allegation over corruption charges. In July Bansal's wife and daughter commit suicide over CBI raid in their house over accepting bribe from Pharmaseutical comapny.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X