കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിറ്റ് പോളുകള്‍ അന്തിമമല്ല, എങ്കിലും പ്രതീക്ഷയുണ്ട്; സര്‍വേകളെ പൂര്‍ണ്ണമായി അംഗീകരിക്കാതെ ഗഡ്കരി

Google Oneindia Malayalam News

ദില്ലി: ഇന്നലെ വൈകീട്ടോടെ പുറത്തുവന്ന ഭൂരിപക്ഷം സര്‍വ്വേകളും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ തുടരുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഈ സര്‍വ്വേകളെയൊന്നും പൂര്‍ണ്ണമായും അംഗീകരിക്കാതെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായി നിതിന്‍ ഗഡ്കരി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അന്തിമമല്ലെന്നും എന്നാലും കേന്ദ്രത്തില്‍ എന്‍ഡിഎ തിരിച്ചു വരുമെന്ന പ്രതീക്ഷയുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

<strong>14 സീറ്റുകള്‍ പ്രവചിച്ച യുഡിഎഫിന് 2004 ല്‍ ലഭിച്ചത് 1 സീറ്റ്, എല്‍ഡിഎഫിന് 18, പാളിപ്പോയ സര്‍വേകള്‍</strong>14 സീറ്റുകള്‍ പ്രവചിച്ച യുഡിഎഫിന് 2004 ല്‍ ലഭിച്ചത് 1 സീറ്റ്, എല്‍ഡിഎഫിന് 18, പാളിപ്പോയ സര്‍വേകള്‍

എക്സിറ്റ് പോളുകള്‍ കേവലം ഒരു സൂചനമാത്രമാണ്. അത് ഒരിക്കലും അന്തിമമാകണമെന്നില്ല. മെയ് 23 ന് ഫലം വരും. എക്സിറ്റ് പോള്‍ പ്രവചനങ്ങളുമായി അടുത്ത് നില്‍ക്കുന്ന ഫലം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എല്ലം എക്സിറ്റി പോളുകള്‍ നരേന്ദ്ര മോദിക്ക് കീഴില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ പ്രതീക്ഷയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

<strong> പ്രവചനങ്ങള്‍ പാളും; തൂക്കുസഭ തന്നെ വരും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്‍റെ തന്ത്രം</strong> പ്രവചനങ്ങള്‍ പാളും; തൂക്കുസഭ തന്നെ വരും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്‍റെ തന്ത്രം

nitingadkari

അതേസമയം എക്സിറ്റ് പോളുകളുടേതിനേക്കാള്‍ വലിയ വിജയം ബിജെപി നേടുമെന്നാണ് മറ്റ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇന്നലെ പുറത്തുവന്ന പ്രധാനപ്പെട്ട പത്ത് സര്‍വ്വേകളില്‍ ഒമ്പതിലും എന്‍ഡിഎ കേവലഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായപ്പെടുന്നത്. ന്യൂസ് എക്സ്-നേതാ സര്‍വ്വെ മാത്രമാണ് എന്‍ഡിഎ കേവല ഭൂരിപക്ഷം നേടില്ലെന്ന് പ്രഖ്യാപിക്കുന്നത്.

<strong> പ്രീ പോളും എക്സിറ്റ് പോളും തട്ടിപ്പാണെന്ന് പ്രതിപക്ഷം, ന്യൂസ് 18 മാത്രം ഇടത് വിജയം പ്രതീക്ഷിക്കുന്നു</strong> പ്രീ പോളും എക്സിറ്റ് പോളും തട്ടിപ്പാണെന്ന് പ്രതിപക്ഷം, ന്യൂസ് 18 മാത്രം ഇടത് വിജയം പ്രതീക്ഷിക്കുന്നു

242 സീറ്റുകളാണ് ന്യൂസ് എക്സ്-നേത എന്‍ഡിഎക്ക് പ്രവചിക്കുന്നത്. അപ്പോഴും ഏറ്റവും വലിയ ഒറ്റകകക്ഷി ബിജെപി തന്നെയാണെന്നാണ് പ്രവചനം. ഇന്ത്യാ ടുഡെ ആക്സസി സര്‍വ്വേയാണ് കേന്ദ്രത്തില്‍ ബിജെപിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്. 339 മുതല്‍ 365 സീറ്റുവരെ നേടുമെന്നാണ് അവരുടെ പ്രവചനം. ന്യൂസ്24-ചാണക്യ സര്‍വ്വെ 350 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് അഭിപ്രായപ്പെടുന്നു.

English summary
Exit polls not final: Nitin Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X