കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയേറുന്നു, എന്തായിരിക്കും ജെയ്റ്റ്‌ലിയുടെ സര്‍പ്രൈസ്

സര്‍ക്കാര്‍ പദ്ധതികളിലെ ഇടപാടുകള്‍ എല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കാനും സാധ്യതയുണ്ട്

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനുള്ള തിയതി അടുത്ത് വരികയാണ്. എന്നാല്‍ നിര്‍ണായക വെളിപ്പെടുത്തലുകളൊന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതുവരെ പരസ്യമാക്കിയിട്ടില്ല. സാധാരണക്കാര്‍ക്കായി ജെയ്റ്റ്‌ലി സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. ബാങ്കിങ് മേഖലയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പണമിടപാടും ഡിജിറ്റല്‍ ഇടപാടുകളും പ്രോത്സാഹിപ്പിച്ചേക്കും. ഇത് സാധാരണക്കാരന് കൂടി എളുപ്പത്തില്‍ ലഭ്യമാക്കുന്ന തരത്തിലാക്കാനും സാധ്യതയുണ്ട്. ജിഎസ്ടിയെ തുടര്‍ന്ന് നിശ്ചലമായ വിപണിയെ സജീവമാക്കാന്‍ എന്തെങ്കിലും തരത്തിള്ള പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് വ്യാപാരികള്‍ പ്രധാനമായും ഉറ്റുനോക്കുന്നത്.

നോട്ടുനിരോധനം നാട്ടിന്റെ നന്‍മയ്ക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം ഉണ്ടായിരുന്നതിനാല്‍ ബാങ്കിങ് മേഖലകളിലും ഡിജിറ്റല്‍ ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് ഭരണവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നികുതി ഇളവ് സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കയറ്റുമതി വര്‍ധനവ് ലക്ഷ്യമിട്ടുള്ള നടപടികളും ഉണ്ടായേക്കും.

ഡിജിറ്റല്‍ ഇടപാടുകള്‍ ലളിതമാക്കും

ഡിജിറ്റല്‍ ഇടപാടുകള്‍ ലളിതമാക്കും

ജിഎസ്ടിയെ തുടര്‍ന്ന് സാധാരണക്കാര്‍ക്ക് പ്രതിസന്ധി വന്നെങ്കിലും നഗരകേന്ദ്രീകൃത വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കുമിടയില്‍ ഡിജിറ്റല്‍ ഇടപാടുകളെ കുറിച്ച് അവബോധമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇത് എല്ലാ വിഭാഗത്തിനെയും ഉള്‍പ്പെടുത്തി കൊണ്ട് നടപ്പിലാക്കാനുള്ള പദ്ധതികള്‍ ജെയ്റ്റ്‌ലി പ്രഖ്യാപിക്കാനാണ് സാധ്യത. സര്‍ക്കാര്‍ പദ്ധതികളിലെ ഇടപാടുകള്‍ എല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കാനും സാധ്യതയുണ്ട്. അതോടൊപ്പം ഡിജിറ്റല്‍ ഇടപാടുകള്‍ ലളിതമാക്കി സങ്കീര്‍ണത ഒഴിവാക്കാനും സര്‍ക്കാര്‍ ശ്രമിക്കും.

ജിഎസ്ടി നിരക്കുകള്‍ കുറയുമോ?

ജിഎസ്ടി നിരക്കുകള്‍ കുറയുമോ?

ഏറെ പ്രതീക്ഷയോടെയാണ് വ്യാപാരികള്‍ ബജറ്റിനെ നോക്കികാണുന്നത്. ബജറ്റിന് മുന്‍പേ 83 ഉല്‍പന്നങ്ങളുടെ ജിഎസ്ടി കുറച്ച് തീരുമാനമായിട്ടുണ്ട്. ഇത് സര്‍ക്കാരിന് ഗുണകരമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 29 ഉല്‍പന്നങ്ങളുടെയും 54 സേവനങ്ങളുടെയും നികുതിയാണ് കുറയുന്നത്. ബജറ്റ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ ഈ വില നിലവില്‍ വരും. അതേസമയം ജിഎസ്ടി നടപ്പാക്കിയതിലെ ആശയക്കുഴപ്പം ഇപ്പോഴും വ്യാപാരികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ചില വ്യാപാരികള്‍ ജിഎസ്ടി പുറമേ മറ്റ് നികുതികള്‍ വാങ്ങുന്നതിനും തടയിടാനുള്ള നടപടികളും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചേക്കും.

റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ഉള്‍പ്പെടുത്തുമോ?

റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ഉള്‍പ്പെടുത്തുമോ?

റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് മറ്റൊരു വിഷയം. ദില്ലിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ നികുതി ഇളവ് സംബന്ധിച്ച തീരുമാനം ബജറ്റില്‍ ഉണ്ടാവുമെന്ന് സൂചനയുണ്ട്. അതോടൊപ്പം നിര്‍മാണ മേഖലയിലെ നികുതി ഇളവും പരിഗണനയിലുണ്ടെന്നാണ് സൂചന.

പെട്രോളിയം ഉല്‍പന്നങ്ങളും റിയല്‍ എസ്റ്റേറ്റും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. അതോടൊപ്പം കരകൗശല ഉല്‍പന്നങ്ങളുടെ നികുതി പൂര്‍ണമായും ഒഴിവാക്കിയ തീരുമാനത്തിനും അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇന്ധനസെസില്‍ മാറ്റമുണ്ടാകും

ഇന്ധനസെസില്‍ മാറ്റമുണ്ടാകും

നിരവധി കാലമായുള്ള ആവശ്യമാണ് ഇന്ധന സെസില്‍ മാറ്റം വരുത്തണമെന്നത്. നിലവില്‍ എണ്ണ കമ്പനികള്‍ തന്നെ വിലനിര്‍ണയിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വിലവര്‍ധന താങ്ങാനാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആഗോള തലത്തിലെ വിലയുമായി താരതമ്യം ചെയ്ത ഇന്ധന സെസില്‍ കുറവ് വരുത്തുകയും ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്യണമെന്നാണ് മറ്റൊരു ആവശ്യം.

നിലവില്‍ ഇത് 20 ശതമാനമാണ്. 8-10 വരെ ഇന്ധന സെസ് കുറയ്ക്കാനാണ് സാധ്യത. എണ്ണ കമ്പനികള്‍ തന്നെ ഈ ആവശ്യം ജെയ്റ്റ്‌ലിയെ അറിയിച്ചിട്ടുണ്ട്.

English summary
expectations from union budget 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X