കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ഫ്രണ്ട് വീട്ടിലെത്തി വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: വെറും പതിനഞ്ച് ദിവസത്തെ ഫേസ്ബുക്ക് പരിചയമുള്ള സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ച 42 കാരി വീട്ടമ്മ കൊല്ലപ്പെട്ടു. അനോണി ഐ ഡികളില്‍ ചാറ്റ് ചെയ്ത് സൗഹൃത്തിലായ ഫേസ്ബുക്ക് സുഹൃത്തുക്കളാണ് ആദ്യ കാഴ്ചയില്‍ തന്നെ പരസ്പരം വഴക്കിട്ടത്. വീട്ടമ്മയുമായി ശാരീരിക ബന്ധം ആഗ്രഹിച്ച് കാണാനെത്തിയ 33 കാരനാണ് കഥയിലെ വില്ലന്‍.

കൊല്‍ക്കത്തയ്ക്ക് സമീപം ബഗോടിയിലെ സോമ ഘോഷ് എന്ന 42 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നന്ദന സെന്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്ത് സോമയുമായി പരിചയത്തിലായ അഭിഷേക് മജുംദാര്‍ എന്ന 33 കാരനാണ് ഇവരെ കൊന്നത്. തിങ്കളാഴ്ച് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. സോമ ഘോഷിനെ കാണാനെത്തിയ അഭിഷേക് മജുംദാര്‍ ഇവരെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നത്രെ.

facebook-1

എന്നാല്‍ കുടുംബിനിയായ സോമ ഇത് സമ്മതിച്ചില്ല. ഭര്‍ത്താവും 17 വയസ്സുള്ള മകളും ഇവര്‍ക്കുണ്ട്. സോമയുടെ എതിര്‍പ്പ് വകവെക്കാതെ ഇയാള്‍ ബലാത്സംഗം ചെയ്യാനൊരുങ്ങി. മല്‍പ്പിടുത്തത്തിനൊടുവില്‍ വാതിലില്‍ തലയിടിച്ച് സോമ നിലത്തുവീണു. അടുക്കളയില്‍ നിന്നും കത്തിയെടുത്തുകൊണ്ടുവന്ന കഴുത്ത് മുറിച്ച ശേഷം ഇയാള്‍ രക്ഷപ്പെട്ട് പോകുകയായിരുന്നു.

ബിര്‍ബും സ്വദേശിയാണ് അഭിഷേക് മജുംദാര്‍. ഇയാളെ ബോല്‍പൂരില്‍ നിന്നും ബുധനാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ മകളാണ് സോമയെ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. സോമയുടെ മൊബൈല്‍ ഫോണും ഫേസ്ബുക്ക് അക്കൗണ്ടും പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് അഭിഷേകിനെ കുറിച്ച് വിവരം കിട്ടിയത്.

English summary
Facebok friends for 15 days, man murders woman in Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X