കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മോദിയുടെ റാലിയില്‍ ലക്ഷങ്ങള്‍?; പ്രചരിപ്പിച്ചത് അമേരിക്കയിലെ ചിത്രങ്ങള്‍, കയ്യോടെ പൊക്കി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ റാലി എന്ന പേരിൽ വീണ്ടും ആളെ പറ്റിക്കൽ

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ നേതാവ് മമതാ ബാനര്‍ജിയും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഏതു വിധേനയും ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് മമത ബാനര്‍ജിയുടെ പ്രതിരോധങ്ങള്‍ വകവെക്കാതെ നരേന്ദ്രമോദിയെ അണിനിരത്തി കൊല്‍ക്കത്തയില്‍ ബിജെപി വന്‍ റാലി സംഘടിപ്പിച്ചത്.

അഭിമാനപ്രശ്നം ആയതിനാല്‍ തന്നെ വലിയതോതില്‍ റാലിയില്‍ പങ്കെടുപ്പിക്കാന്‍ ബിജെപി സാധിച്ചിരുന്നു. എന്നാല്‍ പരിപാടിക്ക് ശേഷം നരേന്ദ്ര മോദിയുടെ റാലിക്ക് ലക്ഷങ്ങള്‍ ഇരമ്പിയെത്തിയെന്ന ശീര്‍ഷകത്തോടെ ബിജെപി കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രം അമേരിക്കയിലേതാണെന്ന് സത്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഫെബ്രുവരി രണ്ടിന്

ഫെബ്രുവരി രണ്ടിന്

ഫെബ്രുവരി രണ്ടിനായിരുന്നു മോദിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ ബിജെപി റാലി സംഘടിപ്പിച്ചത്. അമിത് ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്രക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ നടന്ന പരിപാടിയായതിനാല്‍ പരമാവധി പ്രവര്‍ത്തകരെ ബിജെപി റാലിക്ക് എത്തിച്ചിരുന്നു.

അമേരിക്കയിലെ ചിത്രം

അമേരിക്കയിലെ ചിത്രം

മോദിയുടെ റാലിക്ക് വലിയ തോതില്‍ പങ്കാളിത്തമുണ്ടായിരുന്നെങ്കിലും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ച ചിത്രങ്ങളിലധികവും അമേരിക്കയിലെ ഒരു പരിപാടിയുടേതായിരുന്നു. വ്യാജപ്രചരണം തെളിവുസഹിതം പിടിക്കപ്പെട്ടതോടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വെട്ടിലാവുകയും ചെയ്തു.

മമതയുടെ പ്രതിരോധം

മമതയുടെ പ്രതിരോധം

പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്‍റെ പ്രതിരോധത്തെ മറികടന്ന് ബിജെപി നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്ന തെളിയിക്കാനും വാദിക്കാനുമായിരുന്നു പാര്‍ട്ടി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഒരു റാലിയുടെ ആകാശ ദൃശ്യങ്ങളായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്.

അന്വേഷണം

അന്വേഷണം

എന്നാല്‍ ചില ദേശീയ വെബ്സൈറ്റുകളും ടെക്നോളജി രംഗത്തെ വിദഗ്ദരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗാളിലെ ബിജെപി റാലി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രം അമേരിക്കയില്‍ നടന്ന മറ്റൊരു റാലിയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു.

പതിനായിരക്കണക്കിന് ഷെയറുകള്‍

പതിനായിരക്കണക്കിന് ഷെയറുകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനാവലി എന്ന പേരില്‍ ഫോട്ടോഷോപ്പിലൂടെ രൂപപ്പെടത്തിയ ചിത്രം ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. പര്‍ഗനാസ് ജില്ലയില്‍ മോദി നയിച്ച റാലിയിലെ പങ്കാളിത്തമെന്ന് പറഞ്ഞായിരുന്നു പ്രചരണം.

തെളിവായി ചിത്രം

തെളിവായി ചിത്രം

ഈ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി ദേശീയ മാധ്യമങ്ങളിലടക്കം വലിയ തോതില് വാര്‍ത്ത വന്നിരുന്നു. ബംഗാളില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിച്ചു എന്നതിന്‍റെ തെളിവായി ഈ ചിത്രമായിരുന്നു പലരും ഉയര്‍ത്തിക്കാട്ടിയിരുന്നത്. തുടര്‍ന്നാണ് ഈ ചിത്രത്തെ കുറിച്ച് അന്വേഷണം നടന്നതും കള്ളം പുറത്തുകൊണ്ടുവന്നതും.

ഗോധി വിജയിന്‍റെ ട്വിറ്ററില്‍

ഗോധി വിജയിന്‍റെ ട്വിറ്ററില്‍

ബിജെപി വക്താവായിരുന്നു ഗോധി വിജയിന്‍റെ ട്വിറ്ററില്‍ നിന്നാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ജനാവലി കാരണം മോദിക്ക് പലപ്പോഴും പ്രസംഗം നിര്‍ത്തിവെക്കേണ്ടി വന്നുവെന്നായിരുന്നു ഈ ചിത്രം പങ്കുവെച്ചുകൊണ്ട് മോദി ട്വിറ്ററില്‍ കുറിച്ചത്. പിന്നീട് ഈ ചിത്രം പാര്‍ട്ടി അണികള്‍ ഏറ്റെടുക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ്

വര്‍ഷങ്ങള്‍ക്ക് മുമ്പ്

ഗോധി വിജയം ഷെയര്‍ ചെയ്ത ആദ്യ ചിത്രം പുറത്തു വന്നിട്ടുള്ളത് 2015 ഫെബ്രുവരി അഞ്ചിനാണ്. ആദ്ദേഹം രണ്ടാമതായി പോസ്റ്റു ചെയ്ത ചിത്രം 2013 നവംബര്‍ 17 ലെ ചിത്രമാണെന്നും തെളിഞ്ഞിട്ടുണ്ട്. മൂന്നാം ചിത്രം മോദിയുടെ വെബ്സൈറ്റില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

ദേശവിരുദ്ധ പ്രസംഗം നടത്തിയതിന് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് നേരിടുന്നതായി ബിജെപി അനുകൂലികള്‍ പ്രചരിപ്പിച്ച വീഡിയോക്ക് പിന്നിലെ സത്യാവസ്ഥയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മോദി അനുകൂല പേജില്‍ നിന്ന്

മോദി അനുകൂല പേജില്‍ നിന്ന്

മിഷന്‍ മോദി 2019 എന്ന ഫെയ്സ്ബുക്ക് പേജിലാണ് മേല്‍ സൂചിപ്പിച്ച വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 5 ലക്ഷത്തിലേറെ ഫോളേവേര്‍സ് ഉള്ള പേജില്‍ ആയിരത്തിലേറെ ഷെയറുകളാണ് മണിക്കൂറുകള്‍ക്കകം വീഡിയോക്ക് ലഭിച്ചത്.

മറ്റ് സമൂഹമാധ്യമ ഗ്രൂപ്പുകളും

മറ്റ് സമൂഹമാധ്യമ ഗ്രൂപ്പുകളും

ബിജെപി അനുകൂലമായ മറ്റ് സമൂഹമാധ്യമ ഗ്രൂപ്പുകളും പേജുകളും വീഡിയോ ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങി. വീഡിയോ വ്യാപകമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു.

വസ്തുത മറ്റൊന്ന്

വസ്തുത മറ്റൊന്ന്

എന്നാല്‍ ദൃശ്യങ്ങള്‍ക്ക് പിന്നിലെ വസ്തുത മറ്റൊന്നായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ചത്തീസ്ഗഢിലെ ബിലാസ്പൂറില്‍ നടന്ന പ്രതിഷേധമാണിത്. ഇതാണ് ബജറ്റ് ദിനത്തില്‍ നടന്ന ദേശവിരുദ്ധ പ്രസ്താവനയും തുടര്‍ന്നുള്ള ലാത്തിച്ചാര്‍ജുമായി ബിജെപി അനുകൂലികള്‍ പ്രചരിപ്പിച്ചത്.

ബിജെപിക്കെതിരായ പ്രതിഷേധം

ബിജെപിക്കെതിരായ പ്രതിഷേധം

വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറിലേതാണ്. ബിജെപി നേതാവിന്‍റെ വീടിന് മുമ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതിഷേധമാണ് ലാത്തിചാര്‍ജില്‍ അവസാനിച്ചത്. നേതാക്കള്‍ക്കെതിരെ വലിയ തോതിലുള്ള അക്രമമായിരുന്നു അന്ന് പോലീസ് അഴിച്ചു വിട്ടിരുന്നത്.

English summary
Fact Check: No, the viral images are not from PM’s rally in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X