കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷഹീന്‍ബാഗിന് പിന്നിലെ അഴുക്കുചാലില്‍ കോണ്ടങ്ങള്‍, തെളിവ് വേണോയെന്ന്'; ചിത്രത്തിന് പിന്നില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ദേദഗതിക്കെതിരെ കഴിഞ്ഞ രണ്ട് മാസമായി ദില്ലിയിലെ ഷെഹീന്‍ബാഗില്‍ ശക്തമായ സമരം നടക്കുകയാണ്. സ്ത്രീകളുടെ നേതൃത്വത്തിലാണ് ഇവിടെ രാപ്പകല്‍ സമരം തുടരുന്നത്. സമരം ദില്ലിയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വലിയ സ്വാധീനം ചെലുത്തിയിരുന്നു.ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന സമരത്തിനെതിരെ ഇതിനോടകം നേതാക്കള്‍ രംഗത്തെത്തി കഴിഞ്ഞിട്ടുണ്ട്.

അതിനിടെ ഷഹീന്‍ബാഗിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ഒരു വ്യാജപ്രചരണത്തിന്‍റെ നിജസ്ഥിതി പുറത്ത് കൊണ്ടുവന്നിരിക്കുകയാണ് ഫാക്ട് ചെക്കിങ്ങ് സൈറ്റായ ബൂംലൈവ്. സമരവേദിയുടെ പുറകിലുള്ള അഴുക്കുചാലില്‍ നിന്ന് കോണ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് പ്രചരണത്തിലെ നിജസ്ഥിതിയാണ് പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 കോണ്ടങ്ങള്‍ കണ്ടെത്തിയെന്ന്

കോണ്ടങ്ങള്‍ കണ്ടെത്തിയെന്ന്

ഫെബ്രുവരി 18 മുതലാണ് അഴുക്ക് ചാലില്‍ നിന്ന് കോണ്ടങ്ങള്‍ കണ്ടെത്തിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിയത്. കോണ്ടങ്ങള്‍ ചിതറി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.പ്രഭു സാഗര്‍ എന്നയാളാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

 തെളിവ് വേണോ?

തെളിവ് വേണോ?

നിങ്ങള്‍ക്ക് തെളിവ് വേണോ, വേണമെങ്കില്‍ കമന്‍റ് ചെയ്യൂ. ഞാന്‍ നിങ്ങള്‍ക്ക് തെളിവ് നല്‍കാം. ശുചീകരണ തൊഴിലാളികളാണ് അഴുക്ക് ചാലില്‍ കോണ്ടം കണ്ടെത്തിയത് എന്ന കുറിപ്പോടെയാണ് ഇയാള്‍ ചിത്രം പങ്കുവെച്ചത്.
ഏകദേശം 1,600 ഓളം പേര്‍ ഇതിനോടകം തന്നെ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

 സത്യാവസ്ഥ ഇങ്ങനെ

സത്യാവസ്ഥ ഇങ്ങനെ

എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ മറ്റൊന്നാണ്. നാല് വര്‍ഷം മുന്‍പാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 2016 ല്‍ പ്രചരിച്ച ഈ ചിത്രത്തിന് ഷഹീന്‍ബാഗുമായി യാതൊരു ബന്ധവുമില്ല. ngamvn.net എന്ന വെബ്സൈറ്റില്‍ അതേ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ഈ ചിത്രം ലഭ്യമാണ്. വിയറ്റ്നാമിസിലാണ് ചിത്രത്തിന്‍റെ കാപ്ഷന്‍.

English summary
fact check regarding shaheenbag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X