കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയ്ക്ക് പുതിയ മുഖ്യമന്ത്രി നാളെ; 12 ശിവസേന വിമതര്‍ മന്ത്രിമാരാകും, ഷിന്‍ഡെക്ക് നേട്ടം

Google Oneindia Malayalam News

മുംബൈ: ഉദ്ധവ് താക്കറെയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ച പിന്നാലെ മഹാരാഷ്ട്രയില്‍ ബിജെപി പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം തുടങ്ങി. വെള്ളിയാഴ്ച പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ശിവസേന വിമത എംഎല്‍എമാരില്‍ 12 പേര്‍ക്ക് മന്ത്രി പദവി ലഭിക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നു. വിമതരുടെ നേതാവ് ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. ഇക്കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്.

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയാകും മുഖ്യമന്ത്രി പദത്തിലെത്തുക. കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തിലും ഡല്‍ഹിയിലും നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ ധാരണയായി എന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അമിത് ഷായുടെ പിന്തുണയും ഫഡ്‌നാവിസിനാണ്.

d

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാകും വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടത്താമെന്ന ആലോചനയാണ്. വിമത എംഎല്‍എമാരും ബിജെപിക്കൊപ്പം നില്‍ക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ച സ്വതന്ത്രരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. വിമതരിപ്പോള്‍ ഗോവയിലെ ഹോട്ടലിലാണ്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച വിവരങ്ങള്‍ ഷിന്‍ഡെ ഇവരെ ധരിപ്പിച്ചു.

അന്ന് എങ്ങനെയോ മുഖ്യമന്ത്രിയായി; ഒറ്റയ്ക്ക് ഒന്നിനും പറ്റില്ല...' അഖിലേഷ് യാദവ് എയറില്‍അന്ന് എങ്ങനെയോ മുഖ്യമന്ത്രിയായി; ഒറ്റയ്ക്ക് ഒന്നിനും പറ്റില്ല...' അഖിലേഷ് യാദവ് എയറില്‍

12 വിമതരും മൂന്ന് സ്വതന്ത്രരും ചെറിയ പാര്‍ട്ടികളില്‍ നിന്ന് ഓരോ അംഗത്തിനും മന്ത്രിപദവി നല്‍കും. ചെറിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് ഉടന്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ ഇടയില്ലെന്നും വാര്‍ത്തകളുണ്ട്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഫഡ്‌നാവിസിന്റെ ബംഗ്ലാവിലാണ് പുരോഗമിക്കുന്നത്. മഹാരാഷ്ട്ര ബിജെപിയുടെ ചുമതലയുള്ള സിടി രവി, പാര്‍ട്ടി നേതാക്കളായ ചന്ദ്രകാന്ത് പാട്ടീല്‍, ഗിരിഷ് മഹാജന്‍, പ്രവീണ്‍ ദരേക്കര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ ഭാഗമാകുന്നുണ്ട്. മന്ത്രിപദവി സംബന്ധിച്ച കാര്യങ്ങളില്‍ വൈകാതെ അന്തിമ തീരുമാനമാകുമെന്ന് ഏകനാഥ് ഷിന്‍ഡെ അറിയിച്ചു.

ഉദ്ധവ് താക്കറെയോട് വ്യാഴാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹര്‍ജി കോടതി തള്ളിയതോടെ ബുധനാഴ്ച രാത്രി തന്നെ ഉദ്ധവ് താക്കറെ രാജിവച്ചു. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ലെന്നും വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ലെന്നും നിയമസഭാ സെക്രട്ടറി എംഎല്‍എമാരെ അറിയിച്ചു. ഇനി ബിജെപിയുടെ ഊഴമാണ്. അവര്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ വിവരങ്ങളും ഗവര്‍ണറെ ധരിപ്പിക്കും. തുടര്‍ന്നാകും സത്യപ്രതിജ്ഞ. ശേഷം നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കും.

Recommended Video

cmsvideo
ഉദ്ധവിനെ പൂട്ടാനുറച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്, ഇനി ശിവസേനയുടെ കഷ്ടകാലം | *Politics

English summary
Fadnavis may take oath as Maharashtra Chief Minister tomorrow, 12 Shiv Sena rebels likely to get berths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X