കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖിന് വീണ്ടും പണി കിട്ടുമോ? സൗന്ദര്യം കൂടിയില്ല, ഇമാമി കമ്പനിക്ക് 15ലക്ഷം രൂപ പിഴ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പരസ്യങ്ങളിലെ അഭിനയം സിനിമാതാരങ്ങള്‍ക്ക് തലവേദനയാകുകയാണ്. ഇന്ദുലേഖയ്ക്കു പിന്നാലെ ഇമാമി കമ്പനിക്കെതിരെയും പരാതിക്കാരനെത്തി. സൗന്ദര്യം കൂടിയില്ലെന്ന് പറഞ്ഞാണ് പരാതിക്കാരന്‍ എത്തിയത്. ഇമാമി കമ്പനിയുടെ ഉല്‍പ്പന്നമായ ഫെയര്‍ ആന്റ് ഹാന്‍സം എന്ന ക്രീം തേച്ച് സൗന്ദര്യം വര്‍ദ്ധിച്ചില്ലെന്നാണ് പരാതി.

പുരുഷന്മാര്‍ക്കായി വിപണിയില്‍ ഇറക്കിയ ഉല്‍പ്പന്നമായിരുന്നു. ഇതിന്റെ പരസ്യത്തില്‍ പറയുന്ന അവകാശ വാദങ്ങള്‍ ലഭിക്കുന്നില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പരാതി പരിഗണിച്ച് ദില്ലി ഉപഭോക്തൃ കോടതി കമ്പനിക്ക് 15ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ്. ഇതില്‍ പരാതിക്കാരന് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

സൗന്ദര്യം കൂടിയില്ല

സൗന്ദര്യം കൂടിയില്ല

മമ്മൂട്ടിയെ പോലെ ഇന്ദുലേഖ തേച്ച് സൗന്ദര്യം വര്‍ദ്ധിച്ചില്ലെന്നു പറഞ്ഞാണ് വയനാട് സ്വദേശി ഇന്ദുലേഖയ്‌ക്കെതിരെ പരാതിയുമായി വന്നത്. ഇതിനു സമാനമായ പരാതിയാണ് ഇമാമി കമ്പനിക്കെതിരെയും എത്തിയത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് നിഖില്‍ ജെയ്ന്‍ എന്ന യുവാവ് പരാതി സമര്‍പ്പിച്ചിരുന്നു. ഇപ്പോഴാണ് കമ്പനിക്കെതിരെ നടപടിയെടുത്തത്.

15ലക്ഷം രൂപ പിഴ

15ലക്ഷം രൂപ പിഴ

പരാതി പരിഗണിച്ച ദില്ലി ഉപഭോക്തൃ കോടതി കമ്പനിക്കെതിരെ 15ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. പരാതിക്കാരന് പതിനായിരം നഷ്ട പരിഹാരം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നു

പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നു

ഷാരൂഖ് ഖാനെ പോലുള്ള താരങ്ങളെ അഭിനയിപ്പിച്ച് പരസ്യങ്ങളിലൂടെ ജനങ്ങളെ കമ്പനി കബളിപ്പിക്കുയാണെന്നാണ് പറയുന്നത്. പരസ്യങ്ങളില്‍ പറയുന്ന അവകാശ വാദങ്ങള്‍ പൊള്ളയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഷാരൂഖ് ഖാന് പണി കിട്ടുമോ?

ഷാരൂഖ് ഖാന് പണി കിട്ടുമോ?

നിരോധിച്ച പാന്‍ മസാല ഉല്‍പ്പന്നത്തില്‍ അഭിനയിച്ചതിന് ഷാരൂഖ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ നോട്ടീസ് ഉണ്ട്. ഇതിനു പിന്നാലെയാണ് വീണ്ടും ഇങ്ങനെയൊരു പരാതി ഉണ്ടായിരിക്കുന്നത്. ഷാരൂഖ് ഖാനാണ് ഇമാമി കമ്പനിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍. അതുകൊണ്ടുതന്നെ ഷാരൂഖിന് പണി കിട്ടുമോ എന്ന ചോദ്യവും ഉയരുന്നു.

താരങ്ങളോടുള്ള വിശ്വാസം

താരങ്ങളോടുള്ള വിശ്വാസം

ഷാരൂഖിനെ പോലുള്ള താരങ്ങള്‍ പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ജനശ്രദ്ധയേറും. എന്നാല്‍, ജനങ്ങള്‍ താരങ്ങളോടുള്ള വിശ്വാസം അര്‍പ്പിച്ചാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത്. ഇമാമിയുടെ പരാതിക്കാരനും ഇതു തന്നെയാണ് വ്യക്തമാക്കിയത്.

തട്ടിപ്പിനിരയാകുന്നു

തട്ടിപ്പിനിരയാകുന്നു

ഇമാമിയുടെ ഉല്‍പ്പന്നം വര്‍ഷങ്ങളായി ഉപയോഗിക്കുന്നു. എന്നാല്‍, ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. അനാവശ്യ പ്രതീക്ഷ നല്‍കി കമ്പനി ജനങ്ങളെ പറ്റിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരസ്യം പിന്‍വലിക്കാനും നിര്‍ദേശം

പരസ്യം പിന്‍വലിക്കാനും നിര്‍ദേശം

തെറ്റായ വാഗ്ദാനം നല്‍കി ആളെ കബളിപ്പിക്കുന്ന ഇമാമിയുടെ പരസ്യം ഉടന്‍ പിന്‍വലിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

English summary
The District Consumer Disputes Redressal Forum (Central) in Delhi has directed Emami Ltd to withdraw advertisements of the “Fair & Handsome” fairness cream.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X