ട്രാക്ടറുമായി വരൂ... വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ക്യാമ്പ് ചെയ്യൂ; അട്ടിമറി തടയാന്‍ രാകേഷ് ടിക്കായത്ത്
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കെ, അട്ടിമറി സാധ്യത സൂചിപ്പിച്ച് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. എല്ലാവരും ട്രാക്ടറുകളില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി ക്യാമ്പ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏഴ് ഘട്ടമായി നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പാണ് ഇന്ന്. ഏഴാം തിയ്യതിയാണ് ഏഴാംഘട്ടം. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കും. ഈ വേളയിലാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ശ്രദ്ധ വേണമെന്ന് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ ചെയ്തത് മറക്കരുത്. എല്ലാവരും വോട്ടെണ്ണല്‍ നടക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ കേന്ദ്രത്തില്‍ എത്തണം. മാര്‍ച്ച് ഒമ്പതിന് എല്ലാവരും ട്രാക്ടറുമായി വരണണമെന്നും ബഗ്പത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ രാകേഷ് ടിക്കായത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് യുപിയില്‍ ജില്ലാ പഞ്ചാത്ത് തിരഞ്ഞെടുപ്പ് നടന്നത്. വ്യാപകമായി അട്ടിമറി നടന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇക്കാര്യമാണ് രാകേഷ് ടിക്കായത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പറയുന്നത്.

ബഗ്പതിലെ കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഇതുവരെ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ നടപടികളും വേഗത്തിലായി. രണ്ടാഴ്ചക്കൊണ്ട് പണം തന്നു തീര്‍ത്തു. സര്‍ക്കാര്‍ വിചാരിച്ചാല്‍ എല്ലാം സാധിക്കുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. എല്ലാ വര്‍ഷവും തിരഞ്ഞെടുപ്പ് നടന്നാല്‍ മാത്രമേ കരിമ്പ് കര്‍ഷകര്‍ക്ക് കൃത്യമായി പണം ലഭിക്കുകയുള്ളൂ എന്നും രാകേഷ് ടിക്കായത്ത് പരിഹസിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിനെയും രാകേഷ് ടിക്കായത്ത് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
യുക്രൈനില്‍ വലിയ യുദ്ധം നടക്കുകയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ അവിടെ പ്രതിസന്ധിയിലായിരിക്കുന്നു. തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരും കേട്ടതാണ്. എന്നാല്‍ കേന്ദ്രം വോട്ടു പിടിക്കാനുള്ള ശ്രമത്തിലാണെന്നും രാകേഷ് ടിക്കായത്ത് വിമര്‍ശിച്ചു. സര്‍ക്കാരിനെ അനുകൂലിച്ച് പറയുന്നവരുടെ പ്രസ്താവനകള്‍ മാത്രമാണ് പുറത്തുവരുന്നത്. യുക്രൈനിലെ യാഥാര്‍ഥ്യം പറയുന്നവരുടെ വാക്കുകള്‍ പുറംലോകത്തെത്തുന്നില്ല. തിരഞ്ഞെടുപ്പാണ് കേന്ദ്ര സര്‍ക്കാരിന് പ്രധാനം. വിദേശത്ത് കുടുങ്ങിയ ഇന്ത്യയുടെ മക്കള്‍ അവര്‍ക്ക് പ്രിയപ്പെട്ടതല്ല. യുദ്ധത്തിലും അവര്‍ വോട്ടാണ് നോക്കുന്നതെന്നും രാകേഷ് ടിക്കായത്ത് വിമര്‍ശിച്ചു. ഉത്തര്‍ പ്രദേശില്‍ കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു എന്നാണ് യുപിയിലെ ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. ഞങ്ങള്‍ അധികാരം പിടിക്കുമെന്ന് എസ്പി നേതാക്കളും വാദിക്കുന്നു.












Click it and Unblock the Notifications