Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കെതിരായ പ്രചാരണത്തിന് പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കൾ ബംഗാളിൽ

ബിജെപി ഇത്തവണ അധികാരം പ്രതീക്ഷിക്കുന്ന പശ്ചിമ ബംഗാളിൽ തന്നെയാണ് കർഷക നേതാക്കളുടെ ആദ്യ സംഘമെത്തി

കൊൽക്കത്ത: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നിർണായക സാനിധ്യമാകാനൊരുങ്ങുന്നു. കർഷകർക്ക് ദോഷം ചെയ്യുന്ന കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ സംസ്ഥാനങ്ങളിലെത്തി പ്രചരണം നടത്തുമെന്ന് കർഷക നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിജെപി ഇത്തവണ അധികാരം പ്രതീക്ഷിക്കുന്ന പശ്ചിമ ബംഗാളിൽ തന്നെയാണ് കർഷക നേതാക്കളുടെ ആദ്യ സംഘമെത്തി.

മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം

ബിജെപിയെ ശിക്ഷിക്കൂ

ബിജെപിയെ ശിക്ഷിക്കൂ

കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ എട്ട് നേതാക്കളാണ് കൊൽക്കത്തയിലെത്തിയത്. മൂന്ന് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ബിജെപിക്കെതിരെ പ്രചരണം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. അഞ്ചോളം റാലികളെയും കർഷക നേതാക്കൾ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്ന നന്ദിഗ്രാമിലെ റാലിയിലും കർഷക നേതാക്കൾ പങ്കെടുക്കും. മുതിർന്ന നേതാക്കളായി രാകേഷ് ടികായത്, ബൽബീർ സിങ് രാജേവാൾ, ഗുണാം സിങ് ചാരുണി, ദർശൻ പാൽ, യോഗേന്ദ്ര യാദവ്, യുദ്ബീർ സിങ്, മഞ്ജിത് സിങ്, ഹിമാൻഷു തിവാരി എന്നിവരാണ് ബംഗാൾ എത്തിയിരിക്കുന്നത്. പശ്ചിമ ബംഗാൾ കിസാൻ മഹാപഞ്ചായത്താണ് ബിജെപിക്കെതിരായി റാലികൾ സംഘടിപ്പിക്കുന്നത്. മാർച്ച് നാല് മുതൽ തന്നെ സംഘടന ബിജെപി വിരുദ്ധ ക്യാമ്പയിന് തുടക്കമിട്ടിരുന്നു.

പ്രതിപക്ഷത്തിനായി വോട്ട് തേടില്ല

പ്രതിപക്ഷത്തിനായി വോട്ട് തേടില്ല

കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കാനാണ് കർഷകരുടെ തീരുമാനം. ബിജെപിയെ തോൽപ്പിക്കണമെന്ന് മാത്രമേ പ്രചരണങ്ങളിൽ കർഷകർ ജനങ്ങളോട് അഭ്യർത്ഥിക്കൂ. പ്രതിപക്ഷത്തെ ഏതെങ്കിലും പാർട്ടിക്കായി പ്രത്യേകം വോട്ട് ചോദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഇന്ന് പശ്ചിമ ബംഗാളിൽ ആരംഭിക്കുന്ന ബിജെപി വിരുദ്ധ പ്രചരണ പരിപാടി മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തും. കേരളം, പുതുച്ചേരി, അസം, തമിഴ്നാട് എന്നിവിടങ്ങളിലും കർഷക നേതാക്കളെത്തുന്നുണ്ട്.

പ്രതിപക്ഷത്തിന് ഭയം

പ്രതിപക്ഷത്തിന് ഭയം

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തു വന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ വേട്ടയാടുമെന്ന് ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെ ഇപ്പോഴത്തെ ദയനീയ അവസ്ഥയ്ക്ക് കാരണം ദുര്‍ബലമായ പ്രതിപക്ഷമാണെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശബ്ദം ഉയര്‍ത്തിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ഈ ഗതി വരില്ലായിരുന്നു. കര്‍ഷകര്‍ക്ക് വേണ്ടി പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ സമരം തുടരുന്നു

ഡൽഹിയിൽ സമരം തുടരുന്നു

ഡൽഹിയിൽ കർഷക പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടും തുടരുകയാണ്. ഇതുവരെ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ തങ്ങളുടെ പ്രശ്നങ്ങൾക്ക പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ. രണ്ടാം മോദി സർക്കാരിന്റെ ഭരണം അവസാനിക്കാൻ ബാക്കിയുള്ള മൂന്നര വർഷം വരെ വേണമെങ്കിലും ഡൽഹി അതിർത്തികളിൽ സമരം ചെയ്യുമെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു.

26ന് ഭാരത് ബന്ദ്

26ന് ഭാരത് ബന്ദ്

അതേസമയം സമരം നാല് മാസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 26ന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലയിലും സ്വകാര്യ വത്കരണത്തിലും പ്രതിഷേധിച്ച് മാര്‍ച്ച് 15ന് നടത്തുന്ന പ്രതിഷേധത്തില്‍ ചില ട്രേഡ് യൂണിയനുകള്‍ പങ്കുചേരുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. സംയുക്ത കിസാന്‍ യൂണിയനാണ് ഇപ്പോള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam
    ട്രെയിൻ തടയൽ സമരം അവസാനിപ്പിച്ച് കർഷകർ

    ട്രെയിൻ തടയൽ സമരം അവസാനിപ്പിച്ച് കർഷകർ

    കർഷക യൂണിയനുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ 169 ദിവസമായി നടന്നുവന്ന ട്രെയിൻ തടയാൽ സമരം അവസാനിച്ചു. ഡൽഹി - അമൃത്‌സർ പാതയിലാണ് ദിവസങ്ങളോളമായി കർഷകർ സമരം നടത്തി വന്നിരുന്നത്. കർഷകർക്കും വ്യാപാരികൾക്കും വലിയ നഷ്ടമുമണ്ടായതോടെയാണ് കർഷകരുടെ തീരുമാനം. കഴിഞ്ഞ് നവംബർ 26നാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ട്രെയിൻ തടയൽ സമരം ആരംഭിച്ചത്. തുടക്കത്തിൽ പഞ്ചാബിലേക്കുള്ള പാസഞ്ചർ ട്രെയിനുകൾ തടയാനായിരുന്നു കർഷകർ തീരുമാനിച്ചത്. എന്നാൽ ചരക്ക് ട്രെയിനുകൾകൂടി റദ്ദാക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ കർഷകർക്കും വ്യാപാരികൾക്കും വലിയ തിരിച്ചടിയായി. സാമ്പത്തികമായും വലിയ നഷ്ടമുണ്ടായതോടെയാണ് സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.

    മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+