'ഉവൈസിയും ബിജെപിയും മാമന്‍-അനന്തരവന്‍ ബന്ധം!! സിഎഎ പിന്‍വലിക്കാന്‍ നേരിട്ട് പറഞ്ഞാല്‍ മതി'
ലഖ്‌നൗ: മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ച പോലെ പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് ടിക്കായത്ത് രൂക്ഷമായി വിമര്‍ശിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട ഉവൈസിയുടെ ആവശ്യം സൂചിപ്പിച്ചപ്പോള്‍ ഭാരതീയ കിസാന്‍ യൂണന്‍ നേതാവ് കൂടിയായ രാകേഷ് ടിക്കായത്ത് ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്.
ചാനല്‍ ചര്‍ച്ചകളില്‍ പറയാതെ ഇക്കാര്യം ഉവൈസി നേരിട്ട് കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കണമെന്നായിരുന്നു ടിക്കായത്തിന്റെ മറുപടി. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ കര്‍ഷകര്‍ നടത്തിയ കിസാന്‍ മഹാപഞ്ചായത്തിന് വേണ്ടി എത്തിയതായിരുന്നു ടിക്കായത്ത്. ഉവൈസിയും ബിജെപിയും തമ്മില്‍ മാമനും അനന്തരവനും പോലുള്ള ബന്ധമാണ്. സിഎഎ പിന്‍വലിക്കേണ്ട കാര്യം ടിവി ചാനകളില്‍ ഇരുന്ന് ആവശ്യപ്പെടുകയല്ല വേണ്ടത്. അദ്ദേഹത്തിന് നേരിട്ട് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാമല്ലോ എന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

സിഎഎ-എന്‍ആര്‍സി പിന്‍വലിച്ചില്ലെങ്കില്‍ തെരുവുകള്‍ വീണ്ടും ഷാഹീന്‍ ബാഗമായി മാറുമെന്ന് ഉവൈസി എംപി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശിലെ ബാരബങ്കിയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഉവൈസി ഇങ്ങനെ പ്രതികരിച്ചത്. യുപിയില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മജ്‌ലിസ് പാര്‍ട്ടിയും മല്‍സരിക്കുന്നുണ്ട്. സിഎഎ ഭരണഘടനയ്ക്ക് എതിരാണ്. നിയമം പിന്‍വലിക്കാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ വീണ്ടും ഷാഹീന്‍ബാഗുകള്‍ സൃഷ്ടിക്കപ്പെടും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് മോദി ഇപ്പോള്‍ വിവാദ നിയമം പിന്‍വലിച്ചതെന്നും ഉവൈസി പറഞ്ഞു.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...
മുസ്ലിം വോട്ടര്‍മാര്‍ ഒന്നിക്കണം. താക്കൂറും ബ്രാഹ്മണരും ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ചു. മുസ്ലിം സമുദായത്തിന്റെ പിന്നാക്കവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും കാരണം ബിജെപി സര്‍ക്കാരാണ്. മുസ്ലിങ്ങളുടെ തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കി. മുസ്ലിം സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് യുപിയിലേത് എന്നും ഉവൈസി കുറ്റപ്പെടുത്തി. അതേസമയം, സിഎഎ-എന്‍ആര്‍സി നിയമങ്ങള്‍ പിന്‍വലിക്കമമെന്ന് മുസ്ലിം നേതാക്കള്‍ ആവശ്യപ്പെട്ടു. ദയൂബന്ദിലെ മൗലാന അര്‍ഷദ് മദനി, ലഖ്‌നൗവിലെ മുസ്ലിം പണ്ഡിതന്‍ മൗലനാ സുഫിയാന്‍ നിസാമി, ജമാഅത്തെ ഇസ്ലാമി പ്രസിഡന്റ് സയ്യിദ് സദത്തുല്ല ഹുസൈനി, മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവായിദ് ഹാമിദ് എന്നിവരും സിഎഎ-എന്‍ആര്‍സി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.












Click it and Unblock the Notifications