കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് എന്തിനാണ് 5.5 കോടിയുടെ വാഹനം; ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: കടക്കെണിമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന ഒരു കര്‍ഷകന്‍ തന്റെ സ്വയംഹത്യയക്ക് തൊട്ടു മുന്‍പെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പ്രചരിക്കുന്നു. സര്‍ക്കാര്‍ ആഡംബരത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഒന്നും നല്‍കുന്നില്ലെന്ന് കുറിപ്പിലുണ്ട്.

ഗോദാവരി ജില്ലയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പുകയില കര്‍ഷകന്‍ സിംഹാദ്രി വെങ്കിടേശ്വര റാവുവിന്റെതാണ് കുറിപ്പ്. 5.5 കോടി രൂപ മുടക്കിയാണ് മുഖ്യമന്ത്രിക്കുവേണ്ടി ആഡംബര ബസ് വാങ്ങിയിരിക്കുന്നതെന്ന് കര്‍ഷകന്‍ കുറ്റപ്പെടുത്തുന്നു. കര്‍ഷകരുടെ ജീവിത്തിനോ അവരുടെ പ്രശ്‌നങ്ങള്‍ക്കോ സര്‍ക്കാര്‍ ഒരു പരിഹാരവും കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു.

farmers-suicide

തന്റെ എഴുത്തും ആത്മഹത്യയും മറ്റുള്ളവര്‍ക്കെങ്കിലും ഗുണം ചെയ്യണമെന്നു കരുതിയാണ് ഇക്കാര്യങ്ങള്‍ എഴുതുന്നത്. സംസ്ഥാനത്തെ 14000 ത്തിലധികം വരുന്ന കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. എന്നാല്‍ സര്‍ക്കാര്‍ അതൊന്നും അറിഞ്ഞമട്ടുകാണിക്കുന്നില്ല.

49 കാരനായ വെങ്കിടേശ്വര റാവു 33 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് പുകയില ചെയ്യുകയായിരുന്നു. കൃഷിയില്‍ വന്ന നഷ്ടത്തെ തുടര്‍ന്ന് സ്ഥലം പാട്ടത്തിനെടുക്കുന്നതിനായി ലോണെടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതും മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനെടുത്ത ബാങ്ക് തിരിച്ചടക്കാന്‍ കഴിയാത്തതുമാണ് വെങ്കിടേശ്വര റാവുവിന്റെ ആത്മഹത്യയുടെ കാരണമെന്ന് പോലീസ് പറഞ്ഞു.

English summary
Farmer Suicide letter says '5.5 Crores for Bus, Chief Minister?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X