കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകന്റെ ആത്മഹത്യ: ഗജേന്ദ്ര സിംഗിന്റെ ആത്മഹത്യാക്കുറിപ്പും ആപ്പ് മാറ്റി?

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി റാലിയില്‍ വെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കളിയാക്കിയ ആം ആദ്മി പാര്‍ട്ടി ആത്മഹത്യ കുറിപ്പിന്റെ കാര്യത്തിലും കള്ളക്കളി കളിക്കുന്നതായി സംശയം. ജന്തര്‍ മന്തിറിന് സമീപത്ത് വെച്ച് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്ര സിംഗിന്റേത് എന്ന് പറഞ്ഞ് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് വായിച്ച കത്താണ് സംശയം ജനിപ്പിക്കുന്നത്.

കുമാര്‍ വിശ്വാസ് വായിച്ച കത്തിലെ കയ്യക്ഷരം ഗജേന്ദ്ര സിംഗിന്റേത് അല്ല എന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞതായി കേസ് അന്വേഷിക്കുന്ന ദില്ലി പോലീസ് പറയുന്നു. എങ്കില്‍ പിന്നെ ആരുടേതാണ് ഈ കത്ത്. ഇത് മാത്രമല്ല, ആത്മഹത്യ ചെയ്ത ഒരാളുടെ ആത്മഹത്യക്കുറിച്ച് വളരെ നിര്‍ണായകമായ ഒന്നാണ്. ഇതെങ്ങനെ കുമാര്‍ വിശ്വാസ് കൈകളില്‍ എടുത്ത് വായിക്കും? കഴിഞ്ഞില്ല, സംശയങ്ങള്‍ വേറെയുമുണ്ട്. കാണൂ.

കത്ത് ഇങ്ങനെയാണ്

കത്ത് ഇങ്ങനെയാണ്

എനിക്ക് കഴിക്കാന്‍ ഭക്ഷണം പോലും ഇല്ല. അതുകൊണ്ട് താന്‍ ആത്മഹത്യ ചെയ്യുന്നു - എന്നാണ് ആപ്പ് നേതാവ് കുമാര്‍ വിശ്വാസ് കത്ത് വായിച്ചത്. കത്തില്‍ ഗജേന്ദ്ര സിംഗിന്റെ മൊബൈല്‍ നമ്പറും ഉണ്ടെന്നും വിശ്വാസ് പറഞ്ഞു. എന്നാല്‍ കത്തില്‍ അത്തരമൊര് നമ്പര്‍ ഉണ്ടാിരുന്നില്ലത്രേ.

ആത്മഹത്യക്കുറിപ്പ് ആര്‍ക്ക് എടുക്കാം

ആത്മഹത്യക്കുറിപ്പ് ആര്‍ക്ക് എടുക്കാം

എന്തുകൊണ്ടാണ് കുമാര്‍ വിശ്വാസ് ആത്മഹത്യക്കുറിപ്പ് കൈകളില്‍ എടുത്തത്. അത് പോലീസ് ചെയ്യേണ്ട കാര്യമല്ലേ. എവിടെ നോക്കിയാണ് വിശ്വാസ് ഈ കത്തില്‍ ഉണ്ട് എന്ന് പറയപ്പെട്ട കാര്യങ്ങള്‍ വായിച്ചത്.

ആരുടെ കയ്യക്ഷരമാണ്

ആരുടെ കയ്യക്ഷരമാണ്

ഗജേന്ദ്ര സിംഗിന്റേത് എന്ന് പറഞ്ഞ് വായിച്ച കത്തില്‍ ഉണ്ടായിരുന്നത് ആരുടെ കയ്യക്ഷരമാണ്. എവിടെ നിന്നാണ് ആപ്പ് നേതാക്കള്‍ക്ക് ഈ കത്ത് കിട്ടിയത്

ചെയ്തത് ആപ്പ്

ചെയ്തത് ആപ്പ്

ഗജേന്ദ്ര സിംഗ് ആത്മഹത്യ ചെയ്യുന്ന കൂട്ടത്തിലല്ല എന്നാണ് ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ പറയുന്നത്. സിംഗിന്റെ മരണത്തിന് കാരണം ആം ആദ്മി പാര്‍ട്ടിയാണ് എന്നും അവര്‍ പറയുന്നു.

ആപ്പ് ബാക്ക്ഫുട്ടിലാണ്

ആപ്പ് ബാക്ക്ഫുട്ടിലാണ്

സ്വന്തം റാലിയില്‍ വെച്ച് കര്‍ഷകര്‍ മരിച്ചതും ഇതേത്തുടര്‍ന്നുണ്ടായ സംഭവങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.

English summary
The suicide note or the alleged note of Gajendra Singh will be extremely crucial for the investigations. This would help ascertain largely whether it was a case of suicide or something that went horribly wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X